പി.സി.ജോര്‍ജിനും മകന് ഷോണ്‍ ജോര്‍ജിനുമെതിരെ നടന് വിനായകന്

പി.സി.ജോര്‍ജിനും മകന് ഷോണ്‍ ജോര്‍ജിനുമെതിരെ നടന് വിനായകന്. മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനെ ഷോണ്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണു വിനായകന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്.
'ഇതൊക്കെ ഉണ്ടാക്കാന്‍ കാശ് പി.സി.ജോര്‍ജിന്റെ കുടുംബത്തു നിന്നാണോ? ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിപ്പണം കൊണ്ടല്ലേ ഷോണേ...?' വിനായകന് ചോദിച്ചു. ഈരാറ്റുപേട്ടയിലെ സിഐ ഓഫിസും മജിസ്ട്രേറ്റ് കോടതിയും ഉള്‍പ്പെടെ ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണ് എന്നായിരുന്നു ഷോണിന്റെ പ്രസ്താവന.കേസില്‍ പി.സി.ജോര്‍ജിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി കോടതിയിലെത്തി ജോര്‍ജ് കീഴടങ്ങുകയായിരുന്നു. ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാല്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha

























