സംസ്ഥാനത്തെ 28 തദ്ദേശവാര്ഡിലേക്കുള്ള തെരഞ്ഞെടുപ്പ് 65.83 % പേര് വോട്ട് രേഖപ്പെടുത്തിയതായി...

സംസ്ഥാനത്തെ 28 തദ്ദേശവാര്ഡിലേക്കുള്ള തെരഞ്ഞെടുപ്പ് 65.83 % പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉള്‍പ്പെടെ ആകെ 38919 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കില്‍ ലഭ്യമാകും. ആകെ 87 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറോടെയാണ് അവസാനിച്ചത്.
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡിലേക്കായിരുന്നു വോട്ടെടുപ്പ്. ഇതില്‍ കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കല്‍, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂള്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത് വാര്ഡുലുമാണ് തെരഞ്ഞെടുപ്പ്.
പഞ്ചായത്ത് വാര്‍ഡുകള്‍: തിരുവനന്തപുരം - കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചലിലെ പുളിങ്കോട്, പാങ്ങോട്ടെ പുലിപ്പാറ. കൊല്ലം - കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പനയിലെ പ്രയാര്‍ തെക്ക് ബി, ഇടമുളയ്ക്കലിലെ പടിഞ്ഞാറ്റിന്‍കര. പത്തനംതിട്ട - അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍, പുറമറ്റത്തെ ഗാലക്സി നഗര്‍. ആലപ്പുഴ - കാവാലം പഞ്ചായത്തിലെ പാലോടം, മുട്ടാറിലെ മിത്രക്കരി ഈസ്റ്റ്. കോട്ടയം - രാമപുരം പഞ്ചായത്തിലെ ജി വി സ്കൂള്‍. ഇടുക്കി - വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്.
എറണാകുളം -അശമന്നൂര്‍ പഞ്ചായത്തിലെ മേതല തെക്ക്, പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പനങ്കര, പായിപ്രയിലെ നിരപ്പ്. തൃശൂര്‍ - ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മാന്തോപ്പ്. പാലക്കാട് -മുണ്ടൂര്‍ പഞ്ചായത്തിലെ കീഴ്പാടം. മലപ്പുറം -- കരുളായിയിലെ ചക്കിട്ടാമല, തിരുനാവായയിലെ എടക്കുളം ഈസ്റ്റ്. കോഴിക്കോട് -പുറമേരിയിലെ കുഞ്ഞല്ലൂര്‍. കണ്ണൂര്‍- പന്ന്യന്നൂര്‍ പഞ്ചായത്തിലെ താഴെ ചമ്പാട്. കാസര്‍കോട് - കോടോം-ബേളൂര്‍ പഞ്ചായത്തിലെ അയറോട്ട്.
https://www.facebook.com/Malayalivartha

























