കൂട്ടക്കൊലയില്‍ നടുങ്ങി തലസ്ഥാനം.... തിരുവനന്തപുരത്ത് വെഞ്ഞാറമൂടുള്പ്പെടെ രണ്ടിടങ്ങളിലായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്തി....

23കാരന്റെ ക്രൂരത.. തിരുവനന്തപുരത്ത് വെഞ്ഞാറമൂടുള്പ്പെടെ രണ്ടിടങ്ങളിലായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്തി.... വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരന് അഫാന് ആണ് ക്രൂരത ചെയ്തത്.
കൊല്ലപ്പെട്ടവരില്‍ യുവാവിന്റെ പെണ്‍സുഹൃത്തും സഹോദരനുമുള്പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവാവിന്റെ പിതാവിന്റെ മാതാവ് സല്‍മാ ബീവി, പ്രതിയുടെ അനുജന് അഹസാന് (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന് പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമതായി, പാങ്ങോട്ടെ വീട്ടില്‍ പ്രതിയുടെ മാതാവിന്റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂന്നാമതായി കൂനന്‍വേങ്ങ ആലമുക്കില്‍ രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്ന. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും കൂനന്‍വേങ്ങ ആലമുക്കിലും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുന്നു.
https://www.facebook.com/Malayalivartha

























