Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അനുജന് ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം... കൊലപാതകം ചുരുളഴിയുന്നു; പെണ്‍കുട്ടിയുമായുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ചില്ല; പ്രകോപിതനായി 5 പേരുടെ ജീവനെടുത്തു; അക്രമവാസനയില്ലാത്ത ശാന്തന്‍: കുഞ്ഞനുജനെ ഏറെയിഷ്ടം, ഭക്ഷണം വാങ്ങിക്കൊടുത്ത് തലയ്ക്കടിച്ചു

25 FEBRUARY 2025 08:52 AM IST
മലയാളി വാര്‍ത്ത

വെഞ്ഞാറമൂട് കൊലപാതകങ്ങളുടെ ചുരുള്‍ അഴിയുന്നു. ഗള്‍ഫിലുള്ള പിതാവ് റഹിമിന് 75 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ പൊലീസിനോടു പറഞ്ഞത്. നാട്ടില്‍ പലരുടെയും അടുത്തുനിന്നു പണം കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇന്നു വീട്ടില്‍ തര്‍ക്കവും ബഹളവും ഉണ്ടായെന്നും അഫാന്‍ പറഞ്ഞു.

എലിവിഷം കഴിച്ചുവെന്ന് അഫാന്‍ പറഞ്ഞതിനെ തുടര്‍ന്നാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയുമായി പ്രതി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാനയെ (19) ഇന്നലെ അഫാന്‍ വീട്ടില്‍നിന്നു വിളിച്ചു കൊണ്ടുപോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫര്‍സാനയുടെ മൃതദേഹം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇവര്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെത്തി. അഫാനും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ലെന്നു സൂചനയുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് സുനില്‍. മാതാവ് ഷീജ. ഉപദേശിച്ചവരെയെല്ലാം വകവരുത്തിയെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.

ഫര്‍സാനയെ വിളിച്ചുകൊണ്ട് അഫാന്‍ മുത്തശ്ശിയുടെ ഉള്‍പ്പെടെ അടുത്തെത്തിയെങ്കിലും അംഗീകരിക്കാന്‍ ആരും തയാറായില്ല. ഇതിന്റെ പ്രകോപനമാണു കൊലയ്ക്കു കാരണമെന്നും സൂചനയുണ്ട്.

നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര നടത്തിയത് 23 വയസ്സുകാരനായ അഫാന്‍ ആണെന്നു വിശ്വസിക്കാന്‍ കഴിയാതെ ബന്ധുക്കളും നാട്ടുകാരും. ഒരു തരത്തിലുള്ള അക്രമവാസനയും പ്രകടിപ്പിക്കാതിരുന്ന വ്യക്തിയാണ് അഫാന്‍ എന്നാണ് അറിയുന്നവര്‍ പറയുന്നത്. പഠനത്തിനുശേഷം അഫാന്‍ കുറച്ചുനാള്‍ ഗള്‍ഫിലെത്തി പിതാവിനൊപ്പം കഴിഞ്ഞിരുന്നു. ശാന്തപ്രകൃതനായ യുവാവായാണ് എല്ലാവര്‍ക്കും അഫാനെ പരിചയം.

ഏറെ ഇഷ്ടപ്പെട്ടിരുന്ന 13 വയസ്സുള്ള സഹോദരന്‍ അഫ്സാനെയും അഫാന്‍ വെറുതെവിട്ടില്ല. തന്നേക്കാള്‍ പത്തു വയസ്സ് കുറവുള്ള കുഞ്ഞനുജനെ അഫാന്‍ ഏറെ സ്നേഹിച്ചിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സഹോദരനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് അഫാന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ അഫ്സാനെ പുറത്തുകൊണ്ടുപോയി അഫാന്‍ ഭക്ഷണം വാങ്ങി കൊടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇഷ്ടഭക്ഷണം വാങ്ങിക്കൊടുത്തു വീട്ടില്‍ കൊണ്ടുവന്ന ശേഷമാണു നിഷ്‌കരുണം കുഞ്ഞനുജനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. ഒരേ ചുറ്റിക കൊണ്ടാണ് അഫാന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് ഫര്‍സാനയുമായി അഫാന്‍ അടുത്തതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഇവരുടെ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അഫാന്‍ കൊടുംക്രൂരത ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണു പൊലീസ് കരുതുന്നത്.

അഫാന്റെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു പൊലീസ്. പാങ്ങോട് താമസിക്കുന്ന, പിതാവിന്റെ അമ്മയോടു (മുത്തശ്ശി) പണയം വയ്ക്കാനായി അഫാന്‍ പലവട്ടം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാബീവി സ്വര്‍ണം നല്‍കിയില്ല. തിങ്കളാഴ്ച വീട്ടിലെത്തിയ അഫാന്‍ മുത്തശ്ശിയെ കൊന്നു സ്വര്‍ണം കൈക്കലാക്കി. വെഞ്ഞാറമൂട്ടിലെത്തി ഇതു പണയം വച്ചു. ഈ പണം ഉപയോഗിച്ച് ബൈക്കില്‍ പെട്രോള്‍ അടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

പിതൃസഹോദരനായ ലത്തീഫ് സ്വത്തു നല്‍കാത്തതില്‍ അഫാന് അമര്‍ഷം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ, കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന്‍ മുന്‍പു തീരുമാനിച്ചിരുന്നുവത്രെ. അമ്മയെ ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. മരിക്കാതിരുന്നപ്പോള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.

പെണ്‍സുഹൃത്തായ ഫര്‍സാനയുടെ കയ്യില്‍നിന്ന് അഫാന്‍ സ്വര്‍ണം വാങ്ങി പണയം വച്ചിരുന്നതായും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിലായി 3 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഫാന്‍ പൊലീസ് നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൊഴി എടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അഫാന്റെ മൊഴി എടുത്താല്‍ മാത്രമേ ഫര്‍സാനയുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്.

ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമവും അഫാന്‍ നടത്തിയിരുന്നു. ഫര്‍സാനയുമായുള്ള അഫാന്റെ ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഫര്‍സാനയില്‍നിന്നു പലപ്പോഴായി അഫാന്‍ പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ കുറച്ച് തിരികെ കൊടുത്തു. ഇനിയും പണം തിരികെ നല്‍കാനുണ്ട്. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി അഫാനും അമ്മയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. ഇക്കാര്യം അമ്മ വിദേശത്തുള്ള പിതാവിനെ ഫോണില്‍ അറിയിച്ചിരുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (1 hour ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (3 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (3 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (4 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (5 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (5 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (6 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (7 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (7 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (7 hours ago)

Malayali Vartha Recommends