സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.
കാല്‍നടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണമുള്ളത്. സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
അതേസമയം, ആശാ പ്രവര്‍ത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് വന്നത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം സംസ്ഥാനത്ത് 27,000 ആശമാര്‍ ഉണ്ടെന്നും അതില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും എളമരം കരീം പറഞ്ഞു. രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് അതിവേഗം പിന്തിരിയണം. ആശമാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വോളണ്ടിയേഴ്‌സ് എന്ന പരിഗണനയാണ് കേന്ദ്രം നല്‍കുന്നത്. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമാണ്.
അതേസമയം സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നു. ആശാവര്‍ക്കര്‍മാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അവര്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നത്. അത് പാരിതോഷികമായാണ് കണക്കാക്കുന്നത്. ശമ്പളം എന്ന നിലയില്‍ പോലും പ്രതിഫലം പരിഗണിക്കപ്പെടുന്നില്ല. വളരെ ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
https://www.facebook.com/Malayalivartha

























