Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പരിശീലനത്തിന്റെ മറവില്‍ ലൈംഗിക പീഡനം: നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ തൊണ്ടി മുതലായ പ്രതിയുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് (എഫ്എസ് എല്‍ റിപ്പോര്‍ട്ട് )ഹാജരാക്കാന്‍ പോക്‌സോ കോടതി ഉത്തരവ്

25 FEBRUARY 2025 08:04 AM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പരിശീലകന്‍ എം. മനുവിന്റെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് ( എഫ്എസ് എല്‍ റിപ്പോര്‍ട്ട് ) ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു.

തിരുവനന്തപുരം പി എം ജി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി എ ) ആസ്ഥാനം, ആറ്റിങ്ങല്‍, തെങ്കാശി എന്നിവിടങ്ങളില്‍ വച്ച് വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ തൊണ്ടി മുതലായ പ്രതിയുടെ 2 മൊബൈല്‍ ഫോണുകളുടെ റിപ്പോര്‍ട്ട് ഫോറന്‍സിക് വകുപ്പ് മേധാവി ഹാജരാക്കാനാണുത്തരവ്. അതേ സമയം പ്രതിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ജയില്‍ റിമാന്റ് മാര്‍ച്ച് 3 വരെ കോടതി
ദീര്‍ഘിപ്പിച്ചു. 2024 ജൂണ്‍ 12 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജാമ്യവും നിരസിച്ചു.


ശ്രീവരാഹം വരാഹനഗര്‍ പനോട്ട് മുടുമ്പില്‍ വീട്ടില്‍ എം.മനുവിനാണ് വിചാരണ തീരും വരെ പുറം ലോകം കാണണ്ടെന്ന് വിലയിരുത്തി ജാമ്യം നിരസരിച്ചത്. ഗൗരവമേറിയ കുറ്റാരോപണം നേരിടുന്ന പ്രതി ഇരകളെയും സാക്ഷികളെയും സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചോ മൊഴി മാറ്റിക്കുമെന്ന നിരീക്ഷണത്തോടെയാണ് ജാമ്യ അപേക്ഷ തള്ളിയത്.


2017-18 കാലയളവില്‍ പീഡിപ്പിച്ചുവെന്ന് കാട്ടിയുള്ള 6 പെണ്‍കുട്ടികളുടെ പീഡന പരാതികളില്‍ മനുവിനെതിരെ 6 പോക്‌സോ കേസുകളാണ് 2024 ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തതോടെയാണ് മറ്റു പെണ്‍കുട്ടികളും പരാതിയുമായി രംഗത്തെത്തിയത്.
പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ( ബലാല്‍സംഗം), 354 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബല പ്രയോഗവും കൈയ്യേറ്റങ്ങളും ചെയ്യല്‍) , 354 ( എ ) ( ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനങ്ങളും മുന്നേറ്റങ്ങളോടും കൂടിയുള്ള ലൈംഗിക പീഡനം) , 354 (സി) (ശുചി മുറിയിലും മറ്റും ഒളിഞ്ഞു നോക്കി രസിക്കലും സമ്മതമില്ലാതെ ഫോട്ടോ എടുക്കലും) , 201( തെളിവു നശിപ്പിക്കലും കുറ്റക്കാരനെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി കളവായ വിവരം നല്‍കുകയും ചെയ്യല്‍) , പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ( മൈനര്‍ പെണ്‍കുട്ടികളെ വിവിധ രീതികളില്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കല്‍ ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66 (ഇ) ( വസ്ത്രം മാറുന്ന സമയം നഗ്‌നയായിരിക്കുമ്പോഴോ അടിവസ്ത്രം ധരിച്ചിരിക്കുമ്പോഴോ സ്വകാര്യത ലംഘിച്ചുകൊണ്ട് സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ അയക്കുകയോ ചെയ്യല്‍) എന്നീ ഗുരുതരവും ഗൗരവമേറിയതുമായ കുറ്റങ്ങള്‍ പ്രകാരമാണ് കോടതി സെഷന്‍സ് കേസെടുത്തത്.


ആറു വര്‍ഷം മുന്‍പ് നടന്ന ആദ്യ പീഡനശ്രമക്കേസില്‍ 2024 ജൂണ്‍ 12 ന് ആണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ മറ്റു പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കി. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നതാണ് ആദ്യത്തെ കേസ്. അറസ്റ്റിലായതോടെ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കി. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. ക്രിക്കറ്റ് സെലക്ഷനായി ബി.സി.സി.ഐ.ഐ.ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയത്. സെലക്ഷന് വേണ്ടി 'ബോഡി ഷേപ്പ്' അറിയണമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്‌നചിത്രങ്ങള്‍ വാങ്ങി പ്രതി മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിന്റെ ഫോണ്‍ കോടതി മുഖേന ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് കേസ്. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴികളും പോലീസ് കുറ്റപത്രത്തിലുണ്ട്.


പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്.



പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നര വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.

2024 ജൂണ്‍ ആദ്യം കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതി വന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇതിനുപുറമേ നൈറ്റ് പ്രാക്ടീസിനിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുന്നതും പതിവാണെന്നും പരാതികളില്‍ പറയുന്നു.

മനുവിനെതിരേ പരാതി നല്‍കിയ അധ്യാപകര്‍ക്ക് അസോസിയേഷന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രജിത് രാജേന്ദ്രന്‍ പറഞ്ഞു. ആദ്യത്തെ കേസ് വന്നപ്പോള്‍ മറ്റു കുട്ടികളോടെല്ലാം അന്വേഷിച്ചിരുന്നു. അന്ന് കുട്ടികളെല്ലാം മനുവിന് അനുകൂലമായാണ് മൊഴിനല്‍കിയത്.


തെങ്കാശിയിലെ ടൂര്‍ണമെന്റ് അസോസിയേഷന്‍ അറിഞ്ഞിട്ട് പോയതല്ല. കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പൊതുവെ കുറവായതിനാല്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും കോച്ചും ചേര്‍ന്ന് തീരുമാനമെടുത്താണ് തെങ്കാശിയിലേക്ക് പോയത്. പരിശീലനത്തിനെത്തുന്ന കുട്ടികളില്‍ നിന്ന് അസോസിയേഷന്‍ ഫീസ് ഈടാക്കിയിട്ടില്ല. ഏപ്രില്‍ മാസം പകുതിയോടെ മനു രാജിവച്ചിരുന്നതായും ഇതിനുശേഷമാണ് പുതിയ പരാതി വന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (1 hour ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (3 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (3 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (4 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (5 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (5 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (6 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (7 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (7 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (7 hours ago)

Malayali Vartha Recommends