സങ്കടക്കാഴ്ചയായി... ഏര്‍വാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് പിതാവും മകനും മരിച്ചു

സങ്കടക്കാഴ്ചയായി... ഏര്‍വാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് പിതാവും മകനും മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരിക്കു സമീപം തൃക്കലങ്ങോട് കാരകുന്ന് ആനക്കോട്ടുപുറം മാളികപ്പറമ്പ് വീട്ടില്‍ സ്വദഖത്തുല്ല (33), മകന് മുഹമ്മദ് ഹാദി (മൂന്നര) എന്നിവരാണ് മരിച്ചത്. സ്വദഖത്തുല്ലയുടെ ഭാര്യ ഫാത്തിമ സുഹറ, മകള്‍ ഐസല്‍ മറിയം എന്നിവരെ ഉടുമല ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ടതായിരുന്നു. വൈകുന്നേരം നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടം നടന്നത്. ഇവരുടെ കാര്‍ നിയന്ത്രണം നഷ്ടമായി റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. സ്വദഖത്തുല്ലയാണ് കാര്‍ ഓടിച്ചിരുന്നത്.
മൃതദേഹങ്ങള്‍ ഉടുമല ഗവ. ആശുപത്രിയില്‍. പിതാവ്: പരേതനായ അബ്ദുല്‍ കരീം. മാതാവ്: റംലത്ത്. സഹോദരങ്ങള്‍: ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായത്തുല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാളികപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























