Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പൂരത്തെ വരവേല്‍ക്കാനൊരുങ്ങി നാട്.... ഉത്രാളിക്കാവ് പൂരം ഇന്ന്... തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി മുതല്‍ മുള്ളൂര്‍ക്കര വരെ ഗതാഗത നിയന്ത്രണം

25 FEBRUARY 2025 09:46 AM IST
മലയാളി വാര്‍ത്ത

പൂരത്തെ വരവേല്‍ക്കാനൊരുങ്ങി നാട്.... ഉത്രാളിക്കാവ് പൂരം ഇന്ന്... തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി മുതല്‍ മുള്ളൂര്‍ക്കര വരെ ഗതാഗതനിയന്ത്രണം.

എങ്കക്കാട്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്സവത്തിന് ചുക്കാന്‍പിടിക്കുന്നത്. ഒരാഴ്ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളില്‍ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകള്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. ദൂരെ ദിക്കുകളില്‍ നിന്ന്്് ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൂരം കാണാനായി നാട്ടിലെത്തിയിട്ടുണ്ട്.

പഞ്ചവാദ്യമേള പെരുക്കങ്ങളും മാനത്ത് ഇന്ദ്രജാലം തീര്‍ക്കുന്ന വെടിക്കെട്ടും ആസ്വദിക്കാനായി ഉത്രാളിക്കാവ് പാടത്തേക്ക് പൂരപ്രേമികളുടെ പ്രവാഹം പതിവ് കാഴ്ചയാണ്. ആനച്ചമയ പ്രദര്‍ശനം കാണാനായി കുടുംബസമേതം പൂരാസ്വാദകര്‍ ഒഴുകിയെത്തി. വടക്കാഞ്ചേരി വിഭാഗം പ്രദര്‍ശനം ശിവക്ഷേത്രപരിസരത്തും എങ്കക്കാടിന്റേത് ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തും കുമരനെല്ലൂര്‍ വിഭാഗം പൂരനിലാവ് അരങ്ങേറിയ മൈതാനത്തുമാണ് പ്രദര്‍ശനം ഒരുക്കിയത്.

പൂരം ദിവസമായ ഇന്ന് എങ്കക്കാട് വിഭാഗത്തിന് രാവിലെ 11.30 മുതല്‍ 1.45 വരെ ചോറ്റാനിക്കര സുഭാഷ് മാരാരുടെ നേതൃത്വത്തില്‍ നടപ്പുര പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, ഉച്ചക്ക് രണ്ടു മുതല്‍ കുമരനെല്ലൂര്‍ ദേശം ചോറ്റാനിക്കര നന്ദപ്പന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം എന്നിവയാണ്. ഉച്ചക്ക് 12ന് വടക്കാഞ്ചേരി ദേശം ശിവ-വിഷ്ണു ക്ഷേത്രസന്നിധിയില്‍ വൈക്കം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ വിഖ്യാതമായ നടപ്പുര പഞ്ചവാദ്യം അരങ്ങേറും.

തുടര്‍ന്ന് സായുധ പൊലീസ് അകമ്പടിയോടെ രാജകീയ പ്രൗഢിയില്‍ ഉത്രാളിക്കാവിലേക്ക് ഗജഘോഷയാത്രയാണ് . ഇതിന് തലയെടുപ്പുള്ള ഗജവീരന്മാരെയാണ് ദേശങ്ങള്‍ അണിനിരത്തുന്നത്. വൈകുന്നേരം 5.30ന് കുടമാറ്റം, 6.30ന് പ്രസിദ്ധമായ ഭഗവതിപ്പൂരം, തുടര്‍ന്ന് കൂട്ടി എഴുന്നള്ളിപ്പ് എന്നിവ നടക്കും.

രാത്രി എട്ടിന് കുമരനെല്ലൂര്‍ ദേശവും 26ന് പുലര്‍ച്ചെ വടക്കാഞ്ചേരി ദേശവും ഉത്രാളിക്കാവ് പാടത്ത് കരിമരുന്നുപ്രയോഗം നടത്തും. ചൊവ്വാഴ്ച തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി മുതല്‍ മുള്ളൂര്‍ക്കര വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് . 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (1 hour ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (3 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (3 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (4 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (5 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (5 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (6 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (7 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (7 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (7 hours ago)

Malayali Vartha Recommends