ആലപ്പുഴ പള്ളിപ്പുറത്ത് അയല്‍വാസിയുടെ ചെവികടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ പള്ളിപ്പുറത്ത് ആറാംമൈലില്‍ അയല്‍വാസിയുടെ ചെവികടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ.ജി. രജീഷ് (43) ആണ് ഞായറാഴ്ച വൈകുന്നേരം മരിച്ചത്.
10ന് വൈകുന്നേരമാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജ് ജീവനക്കാരന് ഗോകുലത്തില്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്ത സംഭവമുണ്ടായത്. ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്ക്കുമ്പോള് രജീഷ് ഗോപകുമാറിനെ ആക്രമിച്ച് ചെവി കടിച്ചെടുത്തെന്നായിരുന്നു പരാതി. ആക്രമണത്തെ തുടര്‍ന്ന് രജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയിരുന്നു. 22 നാണ് ജാമ്യത്തിലിറങ്ങിയത്.
"
https://www.facebook.com/Malayalivartha

























