സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു....ജനവിധി തേടിയത് 87 സ്ഥാനാര്‍ത്ഥികള്‍

സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ പത്ത് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
ആകെ 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെ 13 ജില്ലകളിലെ 30 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























