കുഞ്ഞനുജൻ അഹ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുന്ന കാഴ്ച മറക്കാനാകാതെ നാട്ടുകാർ; അതേ കൈകൾ കൊണ്ട് തന്നെ അനിയനെ കൊലപ്പെടുത്തി

അതിക്രൂരമായ കൊലപാതകത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാട്. പേരുമല ആർച്ച് ജംക്ഷനിലെ നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ഈ അതിക്രൂര കൊലപാതകങ്ങൾ.
കുഞ്ഞനുജൻ അഹ്സാനെ ചേർത്തിരുത്തി അഫാൻ ബൈക്ക് ഓടിച്ചു പോകുത് മറക്കാനാകാതെ നാട്ടുകാർ . അതേ കൈകൾ കൊണ്ട് തന്നെ അനിയനെ കൊലപ്പെടുത്തിയിരിക്കുകയാണ് അഫാൻ. ഇരുവരും തമ്മിൽ പത്തു വയസ്സ് വ്യത്യാസമേയുള്ളൂ.
കുഞ്ഞനുജനെ ഉൾപ്പെടെ അഫാൻ കൂട്ടക്കൊല ചെയ്തെന്നത് എന്തൊരു ക്രൂരത എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്. കൊലപാതകത്തിനു മുൻപ് അനുജനെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോയി കുഴിമന്തി വാങ്ങി നൽകി. അതിന്റെ അവശിഷ്ടങ്ങളും ശീതളപാനിയവും വീടിന്റെ വരാന്തയിലെ കസേരയിൽ ഇപ്പോഴുമുണ്ട് .
അഹ്സാൻ മുഴുവൻ കഴിക്കാത്തതു കൊണ്ട് പാഴ്സലാക്കി കൊണ്ടുവന്നതാണോ അതോ അമ്മ ഷമിക്ക് കഴിക്കാൻ കൊണ്ടുവന്നതാണോയെന്ന് അറിയില്ല . അഫാനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ ഒരു വ്യക്തത വരികയുള്ളൂ. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷമി. വസ്ത്രം മാറ്റി ഉടുപ്പിച്ചാണ് ഷമിയെ ആശുപത്രിയിലേക്കു മാറ്റിയത്.
https://www.facebook.com/Malayalivartha

























