തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് ശ്രീവരാഹം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം

തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് ശ്രീവരാഹം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ഹരികുമാര്‍ വിജയിച്ചു. ശ്രീവരാഹത്ത് കൗണ്‍സിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വി ഹരികുമാര്‍(58) സിപിഐ മണക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും കിസാന്‍ സഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാര്‍ നേടിയത്. മിനി ആര് (ബിജെപി), ബി സുരേഷ് കുമാര്‍(യുഡിഎഫ്) എന്നിവരായിരുന്നു എതിര് സ്ഥാനാര്‍ഥികള്‍.
അതേസമയം സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാവിലെ പത്ത് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.ആകെ 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെ 13 ജില്ലകളിലെ 30 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha

























