വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്താന്‍ 27ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്താന്‍ 27ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി . വൈകുന്നേരം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക. കാട്ടാനകളുടെ ആക്രമണം ദിനംപ്രതി രൂക്ഷമാകുകയും വനംവകുപ്പിന്റെ നടപടികള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലുമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
കഴിഞ്ഞ 12ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് 10 കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്യുന്നതാണ്. വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, റവന്യു, ആരോഗ്യ, ജലസേചന മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പൊലീസ് മേധാവി, വനംവകുപ്പ്- ദുരന്തനിവാരണ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha

























