കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല..അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം.. നടുക്കിയ കൊലപാതക പരമ്പകളില്‍ ദുരൂഹത കൂടുന്നു..

കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പോലീസിന് മുന്നിലുള്ളത് അഫാന്‍ നല്‍കിയ വിവരങ്ങൾ മാത്രമാണ് . അത് എത്രത്തോളം വിശ്വാസത്തിൽ എടുക്കാൻ സാധിക്കും എന്നുള്ളതും അറിയില്ല. അല്ലെങ്കിൽ ഇനി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊലപാതകത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട അമ്മയുടെ മൊഴി പുറത്തു വരേണ്ടി വരും . തന്റെ കുടുംബത്തെ മുഴുവൻ കൊന്നൊടുക്കിയത് സ്വന്തം മകൻ ആണെന്ന് അറിഞ്ഞു നെഞ്ചു പൊട്ടിയിരിക്കുന്നത് ആ പിതാവാണ് . അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം പറയുമ്പോള്‍ നാടിനെ നടുക്കിയ കൊലപാതക പരമ്പകളില്‍ ദുരൂഹത കൂടുന്നു.
പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം പറഞ്ഞു.പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്റെ മൊഴി. കടത്തെ ചൊല്ലി വീട്ടില്‍ ഇന്ന് തര്‍ക്കം ഉണ്ടായെന്നും അങ്ങനെയെങ്കില്‍ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഒരു പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ട ആളല്ല അഫാനെന്ന് പിതാവ് പറഞ്ഞു. ഡിഗ്രിക്ക് പോയെങ്കിലും പാസായില്ല.
തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കൊലയ്ക്ക് കാരണമാകില്ല. അഫാന് സാമ്പത്തിക പ്രശ്‌നമുള്ളതായി അറിയില്ലെന്നും ഏഴു വര്‍ഷമായി താന്‍ നാട്ടില്‍ പോയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സൗദി ദമാമിലാണ് അഫാന്റെ പിതാവ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൂട്ടക്കൊലയെന്ന അഫാന്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. അതിനിടെയാണ് അച്ഛന്റെ വെളിപ്പെടുത്തല്‍ വരുന്നത്.അഫാന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്റെ സഹോദരന്‍ 8-ാം ക്ലാസ് വിദ്യാര്‍ഥി അഫ്‌സാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (23), പിതൃസഹോദരന്‍ എസ്.എന്‍ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha

























