വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ പിസി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്കി

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ പിസി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്കി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇത് കോടതി വ്യാഴാഴ്ച പരിഗണിക്കും.
ഇന്നലെ റിമാന്‍ഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതോടെ പിസി ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് ജോര്‍ജിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതില്‍ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക.
ഇന്നലെ രാവിലെയാണ് പിസി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ്, കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍, കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























