മലപ്പുറത്ത് സ്കൂട്ടറില്‍ പോവുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു...

മലപ്പുറം തലപ്പാറയില്‍ സ്കൂട്ടറില്‍ പോവുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. മുന്നിയൂര്‍ പാലക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ ആള് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് നല്കുന്ന വിവരം.
പാലക്കലില്‍ നിന്ന് മുമ്പ് ഇവര്‍ താമസിച്ചിരുന്ന കൂരിയാട്ടെ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ടുപേരുടെയും വലതു കൈയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























