പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അശ്ലീല പരാമര്‍ശം നടത്തിയ അദ്ധ്യാപകന് അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അശ്ലീല പരാമര്‍ശം നടത്തിയ അദ്ധ്യാപകന് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് നേതാവ് കൂടിയായ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷിബു ഖാന് ആണ് പൊലീസിന്റെ പിടിയിലായത്. കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും, കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമാണ് അറസ്റ്റിലായ അദ്ധ്യാപകന് ഷിബു ഖാന്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെണ്‍കുട്ടിയോട് ക്ലാസ് ടീച്ചര്‍ കൂടിയായ ഷിബുഖാന്‍ അശ്ലീലം പറയുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.
ഉടന്‍തന്നെ പെണ്‍കുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്കി. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























