Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

വിദ്യാര്‍ത്ഥികള്‍ക്ക് ചിന്തകളുടേയും, പ്രതീക്ഷകളുടേയും പുതിയ ലോകമാണ് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്നത് : മന്ത്രി വി ശിവന്‍കുട്ടി

26 FEBRUARY 2025 12:38 AM IST
മലയാളി വാര്‍ത്ത

തന്റേതായ ചുരുങ്ങിയ ലോകത്തിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ചിന്തകളുടേയും, പ്രതീക്ഷകളുടേയും പുതിയ വിശാലമായ ലോകമാണ് എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വി എച്ച് എസ് ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം ഡയറക്ടറേറ്റ് തല അവാര്‍ഡ് ദാന ചടങ്ങായ നിസ്തുലം ജഗതി ഡി പി ഐ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവകേരള മിഷന്‍, വിദ്യാകിരണം യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ഥി വിദ്യാലയ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച, ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളെ ചടങ്ങില്‍ അനുമോദിച്ചു.

നമ്മുടെ ക്യാമ്പസുകളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ പ്രാധാന്യം അനുദിനം ഏറി വരുകയാണ്. താന്‍ അംഗമായിരിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങള്‍ അടുത്തറിയുവാനും സഹപാഠികളോടൊപ്പം അതില്‍ ഇടപെടാനും പഠന കാലയളവില്‍ വിദ്യാര്‍ഥിക്കു കിട്ടുന്ന മികച്ച അവസരമാണ് നാഷണല്‍ സര്‍വ്വീസ് സ്‌കീം. പ്രത്യേകിച്ചും വൊക്കേഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് റൂമില്‍ നേടുന്ന നൈപുണികള്‍ സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി ഉപയോഗിക്കുവാന്‍ എന്‍.എസ്.എസ് അവസരം നല്‍കി വരുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് തന്റെ വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുവാന്‍ അവസരമൊരുക്കുന്ന അധ്യാപകരായ പ്രോഗ്രാം ഓഫീസര്‍മാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

വയനാട് മുണ്ടക്കൈ, ചൂരല്‍ മലയില്‍ ഉണ്ടായ പ്രക്യതി ദുരന്ത പശ്ചാത്തലത്തില്‍, വിവിധ തനത് പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം അരക്കോടി രൂപയോളം രൂപ വിദ്യാര്‍ഥികള്‍ സമാഹരിച്ചത് അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും പ്രത്യേകിച്ച് പ്രളയ കാലഘട്ടത്തിലും കോവിഡ് കാലയളവിലും സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് യൂണിറ്റുകള്‍, സാഹചര്യം ആവശ്യപ്പെട്ടിരുന്ന, വൈവിദ്ധ്യമാര്‍ന്ന ജനോപകാര പ്രദമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മാറ്റങ്ങളുടേയും നേട്ടങ്ങളുടേയും നാള്‍ വഴികളിലൂടെ, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ നയിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായി മികച്ച ക്യാമ്പസ് ടു കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് അവാര്‍ഡിനര്‍ഹരായ സ്‌കൂള്‍ യൂണിറ്റുകളേയും, അധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും പ്രത്യേകം അഭിനന്ദിക്കുന്നു.

ആസന്നമായിരിക്കുന്ന എന്‍.എസ്.എസ് ഓറിയെന്റേഷന്‍ ക്യാമ്പുകളില്‍ നിങ്ങള്‍ ഒരുപാട് ക്ഷേമ, ബോധന പ്രചരണ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങുകയാണെന്ന് മനസ്സിലാക്കുന്നു. സര്‍ക്കാരിന്റെ നോ ടു ഡ്രഗ്സ് ക്യാമ്പയിനിലെ നിങ്ങളുടെ പങ്കാളിത്തം ക്യാമ്പുകളിലും പ്രവര്‍ത്തനങ്ങളിലും തുടരണമെന്നാണ് പറയാനുള്ളത്. അവാര്‍ഡുകള്‍ ഏറ്റു വാങ്ങുന്ന എന്‍.എസ്.എസ് സ്‌കൂള്‍ യൂണിറ്റുകള്‍ക്കും, ചടങ്ങില്‍ നേരിട്ടും, ഓണ്‍ലൈനായും പങ്കെടുത്ത് കൊണ്ടിരിക്കുന്ന മറ്റ് സ്‌കൂള്‍ യൂണിറ്റുകള്‍ക്കും ഭാവിയില്‍ ഒരുപാട് നല്ല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഈ ചടങ്ങ് പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

മികച്ച സ്‌കൂള്‍ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് എറണാകുളം, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വി എച്ച് എസും പത്തനംതിട്ട വടശ്ശേരിക്കര റ്റി.റ്റി.റ്റി.എം വി.എച്ച് എസും ഏറ്റുവാങ്ങി. മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള അവാര്‍ഡ് കോലഞ്ചേരി സെന്റ പീറ്റേഴ്‌സ് വി എച്ച് എസ് അധ്യാപകന്‍ ഡോ. അനു തോമസും, വടശ്ശേരിക്കര റ്റി റ്റി റ്റി എം വി എച്ച് എസ് അധ്യാപിക ഷൈനി ജോസഫിനും മന്ത്രി സമ്മാനിച്ചു. പ്രത്യേക പുരസ്‌കാരങ്ങളും ജില്ലാതല അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍ എന്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷിബു ആര്‍ എസ്, സി എ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. രഞ്ജിത്ത് പി സ്വാഗതവും പ്രോജക്ട് ഓഫീസര്‍ ഡോ. സന്തോഷ് വി എസ് നന്ദിയും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (1 hour ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (2 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (3 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (3 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (4 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (5 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (5 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (6 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (7 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (7 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (7 hours ago)

Malayali Vartha Recommends