മരിക്കുന്നതിന് തൊട്ടുമുമ്പ് 13കാരൻ അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിൽ; നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിലെ അന്വേഷണം പുരോഗമിക്കുകയാണ്. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.മരിക്കുന്നതിന് തൊട്ടുമുമ്പ് 13കാരൻ അഫ്സാൻ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തുന്നതിന്റെയും മാത്രമല്ല അഫാൻ മുത്തശ്ശിയെ കൊലപ്പെടുത്താൻ എത്തുന്നതിന്റെയും കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിന്റയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഹോട്ടലിൽ മന്തി വാങ്ങാൻ എത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് . ഹോട്ടലിലേക്ക് അഫ്സാൻ ഓട്ടോയിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് . അഫാൻ പറഞ്ഞത് അനുസരിച്ചാണ് അഫ്സാന് ഏറ്റവും ഇഷ്ടമുള്ള കുഴിമന്തി വാങ്ങാൻ കടയിലേക്ക് വന്നത്. ഇതും വാങ്ങി വന്നതിന് ശേഷമായിരുന്നു അഫാൻ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
ഈ കവറുമായി അഫ്സാൻ വീട്ടിലേക്ക് കയറുന്നത് കണ്ടതായി ദൃക് സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്. അഫാന് അഫ്സാനെ വളരെ ഇഷ്ടമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ആ അഫാൻ തന്നെ അഫ്സാനെ കൊലപ്പെടുത്തിയത് ആർക്കും ഉൾക്കൊള്ളാനാകുന്നില്ല. തോളില്‍ കയ്യിട്ടു നടക്കുന്നതായിട്ടേ ഇവരെ കണ്ടിട്ടുള്ളൂ എന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























