മൂന്ന് ശരീരങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നു; മുഖം അടിച്ച് തകര്‍ത്ത നിലയിൽ; ഉമ്മയെ മാറ്റുമ്പോൾ തലയോട്ടിക്ക് അകത്തേക്ക് വിരൽ കയറിപ്പോയി; അനിയന്റെ കണ്ണ് കുഴിഞ്ഞ് അകത്തേയ്ക്ക് പോയി; ഭയാനകത വിവരിച്ച് ആംബുലന്‍സ് ഡ്രൈവര്‍

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ നടുക്കം വിട്ടു മാറാതെ ഒരു നാട് വിറങ്ങലിച്ചിരിക്കുകയാണ്. ആദ്യം വെഞ്ഞാറമൂട്ടിലെ മൃതദേഹങ്ങള്‍ എടുക്കാന്‍ പോയ ആംബുലന്‍സ് ഡ്രൈവര്‍ സഫീര്‍ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പ്രതികരണം ഇങ്ങനെ ;- താന്‍ വന്നപ്പോള്‍ മൂന്ന് ശരീരങ്ങള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ്, മുഖം അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. ആ ഉമ്മ പുറകില്‍ ഇരുന്നയാളെ പിടിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് കുഴിയുണ്ടായിരുന്നു.
അനിയന്റെ കണ്ണ് കുഴിഞ്ഞ് അകത്തേയ്ക്ക് പോയി, ഒരു കണ്ണ് കാണാന്‍ പോലും ഇല്ലായിരുന്നു, ഉമ്മയെ മാറ്റുമ്പോൾ തലയോട്ടിക്ക് അകത്തേക്ക് എന്റെ വിരൽ കയറിപ്പോയി എന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ സഫീര്‍ പറയുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസ്. കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചിരിക്കുകയാണ്. സൈബര്‍ പൊലീസിന് കത്ത് നല്കി. കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നും പ്രതി മൊഴി നല്കി .
ഈ പശ്ചാത്തലത്തിലാണ് അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകളും പരിശോധിക്കും. ഇതിനായി ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്്ക്ക് കൈമാറി. ആദ്യ മൂന്നു കൊലപാതകം നടത്തിയ ശേഷം ‘ക്ഷീണം’ മാറ്റാനായി ബാറിൽ കയറി മദ്യപിച്ചതായി പൊലീസിനോട് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പറഞ്ഞു.ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തി രണ്ടുപേരെ കൊലപ്പെടുത്തി. മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും പൊലീസ് തേടാനൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha

























