കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി; 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി. കെ. സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന് തരൂര്‍ പറഞ്ഞു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി.
''പാര്‍ട്ടിയില്‍ ഐക്യം വേണം. അതിനു കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ട്'' - ശശി തരൂര്‍ പറഞ്ഞു.
വിവാദമായ പോഡ് കാസ്റ്റ് വിഷയത്തിലും തരൂര്‍ മറുപടി പറഞ്ഞു. 15 ദിവസം കൊണ്ട് അഭിപ്രായം മാറ്റേണ്ട കാര്യമില്ല. താന്‍ പറഞ്ഞത് മുഴുവന്‍ എല്ലാവരും കേള്‍ക്കണമെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























