കുടുംബ വഴക്കിനിടെ ഭാര്യയ്ക്ക് കുത്തേറ്റു: ഭര്‍ത്താവ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചു

കുടുംബ വഴക്കിനിടെ ഭാര്യയ്ക്ക് കുത്തേറ്റതിന് പിന്നലെ ഭര്‍ത്താവ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചു. എറണാകുളം മഞ്ഞുമ്മല്‍ പള്ളിക്ക് സമീപത്താണ് സംഭവം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചതാണ് യുവാവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുത്തേറ്റ ഭാര്യയെ മഞ്ഞുമ്മലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























