സഹപാഠികള്‍ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍

സഹപാഠികള്‍ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ പെണ്‍കുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങള്‍. കാക്കനാട് തെങ്ങോട് ഗവണ്മെന്റ് ഹൈസ്കൂളിലാണ് സംഭവം. ഒന്‍പതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികള്‍ നായക്കുരണക്കായ കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. പതിനഞ്ച് ദിവസം പെണ്‍കുട്ടി ആശുപത്രിയില്‍ കഴിഞ്ഞു. പരാതി നല്‍കിയിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി.
ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തിലാണ് പൊലീസ് കമ്മിഷണറെ സമീപിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന പെണ്‍കുട്ടികള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിപ്പെട്ടിട്ടും അധ്യാപകര്‍ പോലും സഹായിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
സ്കൂളിലെ ശുചി മുറിയില്‍ വിവസ്ത്രയായി നിന്ന് വെള്ളം ദേഹത്ത് ഒഴിക്കേണ്ടി വന്നുവെന്നും കുട്ടി പറഞ്ഞു. മൊഴിയെടുക്കാന്‍ വന്ന പൊലീസുകാര്‍ താന്‍ പറഞ്ഞതൊന്നും എഴുതി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു.
https://www.facebook.com/Malayalivartha

























