പാതയോരം ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി

പാതയോരം ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. മുമ്പ് സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യാനായി സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപീകരിക്കുകയും വേണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്.
കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് തദ്ദേശ ഭരണ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. നടപടി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുകയും വേണം.പന്തളം മന്നം ഷുഗര്‍മില്ലിന് മുമ്പില്‍ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നതു സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
നീക്കിയ കൊടിമരങ്ങള്‍ വീണ്ടും സ്ഥാപിക്കാനായി സാദ്ധ്യതയുള്ളതിനാല്‍ കോടതി ഇടപെടണമെന്നായിരുന്നു ആവശ്യം. അനധികൃത കൊടിമരങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കോടതിയില്‍ നിന്ന് തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. സര്‍ക്കാര്‍ വര്‍ഷങ്ങളായി പല ഉറപ്പുകളും നല്‍കി. കോടതി അവ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























