കഞ്ചാവും ഹെറോയിനുമായി രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

കഞ്ചാവും ഹെറോയിനുമായി രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. മൂര്‍ഷിദാബാദ് ജലങ്കി മനീറുല്‍ ഷെയ്ക്ക് (22) ജല്‍പായിഗുരി സില്‍ഗുരി കിഷന്സാര്ക്കി (23) എന്നിവരെയാണ് പിടികൂടിയത്. പെരുമ്പാവൂര്‍ എ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.
മുനീറുല്‍ ഷെയ്ക്കില്‍ നിന്ന് 54 പൊതി കഞ്ചാവും, കിഷന്സാര്ക്കില് നിന്നു 10 ബോട്ടില്‍ ഹെറോയിനും കണ്ടെടുത്തു. പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയില്‍ കച്ചവടം നടത്തിവരികയായിരുന്നു. കുറച്ചു ദിവസങ്ങളായി ഇവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കഞ്ചാവ് 500 രൂപ 1000 രൂപ വില വരുന്ന പാക്കറ്റുകളിലാക്കിയായിരുന്നു വില്‍പ്പന. ഹെറോയിന്‍ ഒരു ബോട്ടിലിന് ആയിരം രൂപ വരെയുള്ള നിരക്കിലും ആയിരുന്നു കച്ചവടം.
പെരുമ്പാവൂര്‍ എ എസ് പി ശക്തി സിംഗ് ആര്യ, എസ്.ഐമാരായ റിന്‍സ് എം തോമസ്, പി.എം റാസിഖ്, എ എസ്ഐ പി എ അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ മാരായ വര്‍ഗീസ് ടി വേണാട്ട്, ബെന്നി ഐസക്, അജിത്ത് മോഹന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha
























