വില്യാപ്പള്ളിയില്‍ പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

വില്യാപ്പള്ളിയില്‍ പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടകര പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി അനന്യയാണ് (17) മരിച്ചത്. വീട്ടുകാര്‍ പുറത്തുപോയി തിരിച്ച് വന്നപ്പോഴാണു വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം. പ്ലസ്ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു കുട്ടി.
ഉടന്‍ വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha
























