ഭീതിയോടെ നാട്ടുകാര്‍... കൊരട്ടി ചിറങ്ങരയില്‍ പുലിയെ കണ്ടതായുള്ള സൂചനയെ തുടര്‍ന്ന് പരിഭ്രാന്തിയിലായി ജനം...

ഭീതിയോടെ നാട്ടുകാര്‍... കൊരട്ടി ചിറങ്ങരയില്‍ പുലിയെ കണ്ടതായുള്ള സൂചനയെ തുടര്‍ന്ന് പരിഭ്രാന്തിയിലായി ജനം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണു പണ്ടാരത്തില്‍ ധനേഷിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ . വളര്‍ത്തുനായയുടെ ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം കണ്ടത്.
എന്നാല്‍ വളര്‍ത്തു നായയെ പിന്നീട് കണ്ടിട്ടില്ലെന്നും പുലി കൊണ്ടു പോയതാകാമെന്ന സംശയവും നാട്ടുകാര്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ ഇന്‍സ്പെക്ടര്‍ അമൃത രംഗന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. വനം വകുപ്പിലും വിവരം അറിയിച്ചതായി നാട്ടുകാര്‍ .
ജനവാസ മേഖലയില്‍ പുലിയെ കണ്ടതായി വിവരം പടര്‍ന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്.
തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പറമ്പിലേയ്ക്ക് പുലി ഓടി മറഞ്ഞെന്നാണ് സംശയം. പുലി സമീപ പ്രദേശത്ത് ഉണ്ടെന്ന ഭയം കൊണ്ട് പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല.
https://www.facebook.com/Malayalivartha