പ്രതി അഫാന്റെ മാതാപിതാക്കൾക്ക് വീടുമായി ട്വൻ്റിഫോർ..വെഞ്ഞാറമ്മൂട് നടന്ന മോർണിംഗ് ഷോയിലാണ്, ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്..ഈ മാസം തന്നെ വീട് പണിയാരംഭിക്കുമെന്നും അറിയിച്ചു..

അഫാൻ ഇനി ജയിലിനകത്തായാലും രണ്ടു മക്കളെയും നഷ്ട്ടപെട്ട സങ്കടത്തിൽ നീറി കഴിയുകയാണ് ഒരു ഉപ്പയും ഉമ്മയും. ഇത് കഴിഞ്ഞാൽ ജീവിതം ഇനി എന്ത് എന്നുള്ള ചോദ്യം കൂടെ നിൽക്കുകയാണ് . മുൻപോട്ട് ജീവിക്കാൻ ഒന്നുമില്ലാതെ ഇരിക്കുകയാണ് . ഈ ഒരു സാഹചര്യത്തിൽ സഹായവുമായി വരികയാണ് 24 ചെന്നാൽ . വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാപിതാക്കൾക്ക് വീടുമായി ട്വൻ്റിഫോർ. SKN 40 വെഞ്ഞാറമ്മൂട് നടന്ന മോർണിംഗ് ഷോയിലാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്.
ലഹരിക്കും അക്രമത്തിനും എതിരായ കേരള യാത്രയിൽ അഫാൻ്റെ പിതാവ് അബ്ദുൽ റഹിം പങ്കെടുത്തിരുന്നു. അഫാന്റെ പിതാവും ചികിത്സയിലുള്ള മാതാവും നിലവിൽ വെഞ്ഞാറമ്മൂടുള്ള സ്നേഹസ്പർശം ആശ്രയ കേന്ദ്രത്തിലാണ് കഴിയുന്നത്. വീട് പണി ഉടൻ ആരംഭിക്കുമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻനായർ ഉറപ്പുനൽകി.പഴയ വീട്ടിൽ താമസിക്കാൻ ബുദ്ധിമുട്ടാണെന്നും മക്കളുടെ ഓർമ്മകൾ തന്നെ പിന്തുടരുമെന്നും അഫാന്റെ പിതാവ് പറഞ്ഞു. മക്കളെ ഒരു പരിധി കഴിഞ്ഞാൽ നമ്മൾ സൂക്ഷിച്ച് ശ്രദ്ധയോടുകൂടി വളർത്തിയെടുക്കണം. എനിക്ക് പറ്റിയത് അതാണ്.
7 വർഷത്തോളം വരാൻ പറ്റാതെ അവിടെ നിന്ന് പോയതാണ് മകൻ ഇങ്ങനെ ആയിപ്പോയത്. നമ്മൾ ജീവിതമാർഗം തേടി പോയതാണ് ഗൾഫിലോട്ട്. കഷ്ടപ്പെട്ട് മക്കളെ വളർത്താൻ വേണ്ടി പോയതാണ്. ഇങ്ങനെ ആയി പോകും എന്നുള്ള പ്രതീക്ഷ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നോക്കിനിൽക്കെ തകർന്നടിഞ്ഞു പോയ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം.അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം ഷെമിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും അബ്ദുറഹീം പറഞ്ഞു.
'ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട് തുറന്ന് കിട്ടാത്തതിനാൽ അങ്ങോട്ട് പോകാൻ പറ്റില്ല.ഒരു ആശ്രയ കേന്ദ്രത്തിലാണ് ഭാര്യയെ ഇപ്പോൾ താമസിപ്പിക്കുന്നത്. ഇനിയും ഒരുവർഷത്തോളം ചികിത്സ തുടരേണ്ടി വരും.എന്നാൽ എനിക്കിപ്പോൾ ജോലിയൊന്നുമില്ല.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഉണ്ടായെന്ന് അറിയില്ല. എനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി വീടും സ്ഥലവും വിറ്റ് തീർക്കാമെന്നായിരുന്നു കരുതിയിരുന്നത്.
കൊറോണക്ക് ശേഷമാണ് സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയും ഉണ്ടായത്. അവസാനത്തെ രണ്ടരമാസം വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാൻ കഴിഞ്ഞില്ല'. അദ്ദേഹം പറഞ്ഞു.അഫാൻ എന്റെ മകനാണ്, പക്ഷേ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ നാട്ടിലെ നിയമം അനുസരിച്ച് അവന് കിട്ടണം.അതാണ് ആഗ്രഹം. ജനിച്ചുപോയാൽ മരിക്കുന്നത് വരെ ജീവിക്കണം.മുന്നോട്ട് പോയേ പറ്റൂ.അതിനുള്ള ശ്രമത്തിലാണ് ഞാൻ.ജീവിക്കണം. ഭാര്യയുടെ അസുഖം ഭേദമാക്കണം. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. അവിടെ ചെന്നാൽ മക്കളുടെ ഓർമ വരും'. വാക്കുകൾ ഇടറി റഹീം പറയുന്നു.
https://www.facebook.com/Malayalivartha