ഷെമി പണം നൽകാനുണ്ടെന്ന പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് അരികിലേക്ക് അവർ; പരാതിക്കാരിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടുമെന്ന് പോലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പോലീസിന് മുന്നിൽ ആശയക്കുഴപ്പം തീർത്ത ഒരു വിഷയത്തിന് കൂടി ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. അതായത് അഫാൻ ഒരുപാട് കടമുണ്ട് എന്ന് തുടക്കം മുതൽ പറയുന്നുണ്ട്. ഒരുപാട് പേർക്ക് പൈസ കൊടുക്കാൻ ഉണ്ട് എന്നും പറയുന്നുണ്ട് പക്ഷേ പോലീസിനെ കുഴക്കിയത് ഇത്രയധികം പൈസ കൊടുക്കാൻ ഉണ്ടെങ്കിൽ പോലും ആരും ഇതുവരെയും ഞങ്ങൾക്ക് പണം കിട്ടാനുണ്ട് എന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നില്ല. എന്തുകൊണ്ടാണ് ആരും പണം കിട്ടാനുണ്ട് എന്ന ആവശ്യവുമായി രംഗത്ത് വരാതിരുന്നത് എന്നത് വലിയൊരു ചോദ്യമായിരുന്നു . എന്തായാലും കഴിഞ്ഞ ദിവസം മുതൽ പോലീസിന് പരാതി കിട്ടിത്തുടങ്ങി.
ഷെമി പണം നൽകാനുണ്ടെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം കിട്ടി. പരാതിക്കാരിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടുമെന്ന് പോലീസ് അറിയിച്ചു. അഫാന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വ്യക്തത വരുത്താനാണിത് . കുടുംബത്തിന് എത്ര കടമുണ്ടായിരുന്നു എന്ന കാര്യത്തിലും പൂർണ്ണ വ്യക്തത വന്നിട്ടില്ല ഇതുവരെ. 65 ലക്ഷം രൂപയിൽ കൂടുതൽ കടബാധ്യത ഉണ്ടെന്നാണ് അഫാൻ മുൻപ് മൊഴി നൽകിയത്. എങ്കിലും തന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഇല്ല എന്നാണ് പിതാവ് അബ്ദുൽ റഹീം പറയുന്നത്.
എന്തായാലും പണം ലഭിക്കാനുണ്ട് എന്നാവശ്യമായി ചില രംഗത്ത് വന്നത് സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊക്കെ ഒരു വ്യക്തത വരുത്താൻ ഇടയായിട്ടുണ്ട്. അതേസമയം മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. അഫാനെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി. പിന്നാലെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അഫാന്റെ വീട്ടിൽ നടന്ന കൊലപാതകങ്ങൾ സംബന്ധിച്ച അന്വേഷണം നടത്തുന്ന വെഞ്ഞാറമൂട് എസ് എച്ച് ഒ ആർ പി അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയാണ് അവസാന തെളിവെടുപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha
























