കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്... പ്രതി കസ്റ്റഡിയില്‍

കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതി അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.
അസം സ്വദേശി അഹദുല്‍ ഇസ്ലാം (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.15ഓടെയായിരുന്നു സംഭവം നടന്നത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് .
കിഴിശ്ശേരി-മഞ്ചേരി റൂട്ടില്‍ ഇസ്സത്ത് സ്കൂളിന് സമീപത്തുവെച്ചാണ് അഹദുല്‍ ഇസ്ലാമിനെ ഗുല്‍സാര്‍ ഹുസൈന് ഓടിച്ച ഓട്ടോയിടിച്ചത്. ബന്ധുവിനോടൊത്ത് നടന്നുപോവുകയായിരുന്നു അഹദുല്‍ ഇസ്ലാം.
ഇടിയേറ്റ് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും ഓട്ടോ കയറ്റി ഇറക്കിയതായി ദൃക്സാക്ഷികള്‍. ശേഷം ഗുഡ്സ് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ അഹദുല്‍ ഇസ്ലാമിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























