ഇരിട്ടിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു... അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്, സങ്കടം അടക്കാനാവാതെ വീട്ടുകാര്‍

ഇരിട്ടിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീത്തലെ പുന്നാട് കോട്ടത്തെകുന്ന് ലക്ഷ്മി നിവാസില്‍ പി രതീഷ് (43) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്.
ഒരാഴ്ചയ്ക്കു മുന്‍പ് മട്ടന്നൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം നടന്നത്. സഹോദരന്റെ പുത്രനൊപ്പം സ്കൂട്ടിയില്‍ യാത്ര ചെയ്യുന്നതിനിടെ മട്ടന്നൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങവെ ഇരിട്ടി ഭാഗത്തു നിന്നും വരികയായിരുന്ന ബൊലേറോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു രതീഷ്. ബൈക്ക് ഓടിച്ചിരുന്ന സഹോദരപുത്രന് പ്രണവിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
അതേസമയം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന രതീഷ് അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് അപകടത്തില്‍ പെട്ടത്. പരേതനായ രാജന്റെയും പുളിയങ്ങോടന്‍ ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര. മക്കള്‍: സൂര്യ കൃഷ്ണ, ധനശ്യം. സഹോദരന്: പ്രകാശന്. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
https://www.facebook.com/Malayalivartha
























