നിർമലാ സീതാരാമനും പിണറായിയും ഉടക്കിയതെങ്ങനെ? കൈയബദ്ധത്തിൽ പരിതപിച്ച് പിണറായി കമ്പനി

വിവരം. ഇത് ധനമന്ത്രിയെ ക്ഷോഭിപ്പിച്ചു. തന്നെ ഉപയോഗിച്ചതായി മനസിലാക്കിയപ്പോഴാണ് നിർമലാ സീതാരാമൻ പൊട്ടിത്തെറിച്ചത്. അങ്ങനെയാണ് കേരളത്തിലെ നോക്കുകൂലി വിഷയം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽ ഉന്നയിച്ചത്.. കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ എന്നും ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത് എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ധധനമന്ത്രി തന്നെ വന്നുകണ്ടതിൽ സംപ്രീതനായി തലയുയർത്തി നിന്ന മുഖ്യമന്ത്രി നാണം കെട്ടു എന്ന് പറയുന്നതാണ് ശരി.
മണിപ്പൂർ വിഷയത്തിൽ ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എം.പിമാർ അതിരൂക്ഷമായി ബഹളം വെച്ചു. പ്രതിഷേധത്തിനിടെ തൃണമൂൽ അംഗങ്ങളോട് ധനമന്ത്രി നിർമലാ സീതാരാമൻ സംസാരിക്കുകയുണ്ടായി. എന്നാൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷം, സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ, ധനമന്ത്രി നിർമലാ സീതാരാമൻ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമർശിക്കുകയായിരുന്നു.
ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നുവെന്ന് പറഞ്ഞ ധനമന്ത്രി, കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂർണ്ണമായി കുഴപ്പങ്ങളിലേക്ക് ചെന്ന് ചാടിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്ന് പറയുകയായിരുന്നു. അതിന് ഉദാഹരണമായിട്ടായിരുന്നു നോക്കുകൂലിയെ എടുത്ത് പറഞ്ഞത്.
കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ അമ്പത് രൂപയും ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ധനമന്ത്രി ചെയ്തത്.
തുടക്കം മുതൽ ഒടുക്കം വരെ പി. സന്തോഷ് കുമാർ എം.പി. ധനമന്ത്രി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നുണ്ടായി. എന്നാൽ അതിരൂക്ഷ വിമർശനം സന്തോഷ് കുമാർ എം.പിക്ക് നേരെയും ധനമന്ത്രി ഉയർത്തി. കമ്യൂണിസത്തേയും കമ്യൂണസത്തിന്റെ ഭാഗമായി നിങ്ങൾ പറയുന്ന കാര്യങ്ങൾ എന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കേണ്ട എന്ന് ധനമന്ത്രി മറുപടി പറഞ്ഞു.
ചെയറിന്റെ അനുമതി ഇല്ലാത്ത കാര്യങ്ങളാണ് ധനമന്ത്രി പറഞ്ഞതെന്ന് സന്തോഷ് കുമാർ എം.പി. ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിടിപ്പു കേടാണ് ഇത്തരത്തിൽ ഒരു വലിയപ്രതിസന്ധിക്ക് കാരണമായത്. അതീവ രഹസ്യമായിനടന്ന ഒരു കൂടിക്കാഴ്ച പരസ്യമായതോടെ ധനമന്ത്രി നാണം കെട്ടു, കേന്ദ്ര ധനമന്ത്രി ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ മുറിയിലെത്തിയെന്ന വാർത്തക്ക് ദേശീയ തലത്തിൽ തന്ന ശ്രദ്ധ കിട്ടി. ഇതിനെ സി പി എം - ബി ജെ പി ബന്ധമായി വ്യാഖ്യാനിക്കപ്പെട്ടു, കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാന മന്ത്രിയും വരെ ഇക്കാര്യം അറിഞ്ഞു. അതോടെ തന്റെ നിലപാട് വിശദീകരിക്കാൻ നിർമല സീതാരാമൻ നിർബന്ധിതയായി.
പി.ആർ. ടീം കളിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാനത്തിന് ഗുണകരമായ ഒരു നേട്ടമായി കൂടിക്കാഴ്ച മാറിയേനെ. നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗറെയിൽപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയിരുന്നു . കെ-റെയിൽ സമർപ്പിച്ച പദ്ധതിരേഖയോട് സംസ്ഥാന ബിജെപി നേതൃത്വമുൾപ്പെടെ എതിർപ്പറിയിച്ചതിനാൽ മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽപദ്ധതിയായാലും അംഗീകരിച്ചുകിട്ടണമെന്നായിരുന്നു ആവശ്യം.
ഇക്കാര്യം പരിശോധിച്ച് നടപടി വേഗത്തിലാക്കാമെന്ന് ധനമന്ത്രി ഉറപ്പുനൽകി. വന്ദേഭാരത് എക്സ്പ്രസിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത അതിവേഗ റെയിൽപദ്ധതിയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് സംസ്ഥാനസർക്കാർ വൃത്തങ്ങൾ നിരന്തരം പറയുന്നത്.
അതിവേഗ റെയിൽപദ്ധതിക്കുള്ള അംഗീകാരത്തോടൊപ്പം ദേശീയപാതാ വികസനവും കൂടിയാകുമ്പോൾ ഇടതുസർക്കാരിന് കേരളത്തിൽ മൂന്നാമതും ഭരണം സാധ്യമാകുമെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും പ്രതീക്ഷ. ക്ഷേമപെൻഷൻ തുക തിരഞ്ഞെടുപ്പിനുമുൻപായി ഉയർത്തുന്നതും സംസ്ഥാനപരിഗണനയിലാണ്. ഇത്തരം കാര്യങ്ങൾക്ക് സാമ്പത്തികഞെരുക്കം തടസ്സമാകാതിരിക്കണമെന്നതാണ് കേന്ദ്രസർക്കാരിനോട് അനുനയപാതയിലേക്ക് തിരിയാൻ സംസ്ഥാനത്തെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം.
ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറിന് പുറമേ സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ. എ. ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പങ്കജ് ശർമ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നതായി ധനമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഔപചാരികതകൾ ഒഴിവാക്കാനും മുഖ്യമന്ത്രി ശ്രദ്ധിച്ചു.
കെ.വി. തോമസ് നേരത്തേ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായിട്ടായിരുന്നു ബുധനാഴ്ച രാവിലെ കേരളഹൗസിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച.
കേരളത്തിന്റെ സാമ്പത്തിക-വികസനാവശ്യങ്ങൾ വിശദമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചിരുന്നു.. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ കേരളഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
കാര്യമായ ഉറപ്പൊന്നും ധനമന്ത്രി നൽകിയില്ലെങ്കിലും കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താൻ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കേരളം നേരിടുന്ന സാമ്പത്തികഞെരുക്കം കണക്കിലെടുത്ത് കടമെടുപ്പുപരിധി ഉയർത്തുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിച്ച് തീരുമാനമറിയിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ച് ഗവർണറുടെ സാന്നിധ്യത്തിൽ ഏതെങ്കിലും കേന്ദ്ര കാബിനറ്റ് മന്ത്രി കേരളഹൗസിലെത്തുന്നത് ആദ്യമാണ്. ഇവിടെ ഗവർണർക്കും കേന്ദ്രധനമന്ത്രിക്കുമായി മുഖ്യമന്ത്രി പ്രാതൽസത്കാരവും ഒരുക്കിയിരുന്നു. അനൗദ്യോഗിക സന്ദർശനമാണെന്നാണ് കേരളഹൗസിൽനിന്നുളള പ്രതികരണം. ഇതിനെതിരേ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിയെ കാണുന്നതിൽ അനൗദ്യോഗിക കൂടിക്കാഴ്ചയും ഔദ്യോഗിക കൂടിക്കാഴ്ചയും ഉണ്ടെന്ന് കേട്ടിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പ്രതികരിച്ചു.
വയനാട് പുനരധിവാസ കാര്യത്തിലടക്കം കേരളത്തോട് കേന്ദ്രം തികഞ്ഞ അവഗണന പുലർത്തുന്നുവെന്ന പരിഭവമുയർത്തുന്നതിനിടയിലാണ് കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. എല്ലാം ചെറിയ ഒരു പബ്ളിസിറ്റിക്ക് വേണ്ടി കൊണ്ടു കളഞ്ഞുവെന്ന് പറയാം.
ഇലക്ഷനുകൾ അടുക്കുകയും മൂന്നാം പിണറായി സർക്കാർ ചർച്ചകളിൽ ഉയർന്നു വരികയും ചെയ്തതോടെയാണ് പിണറായിക്ക് വൻ കോൺഫിഡൻസ് തോന്നി തുടങ്ങിയത്. നിർമല വന്നു കണ്ടതോടെ ബി ജെ പിയുടെ വോട്ടുകൾ മറിയുമെന്ന് വരെ പ്രചരണമുണ്ടായി. എന്നാൽ ഗവർണറോടുള്ള അടുപ്പം കൊണ്ടുമാത്രമാണ് ധനമന്ത്രി മുഖ്യമന്ത്രിയെ കാണാനെത്തിയത്. തമിഴ് നാട് സ്വദേശിനിയായ നിർമലാ സീതാരാമനുമായി ഗോവ സ്വദേശിയായ ആർലെക്കറിന് അടുത്ത ബന്ധമുണ്ട്.
സംഭവത്തിൽ ഗവർണറും ഇളിഭ്യനായി മാറിക്കഴിഞ്ഞു. നിർമലാ സീതാരാമൻ വളരെ പെട്ടെന്ന് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തുമെന്ന് ഗവർണർ പ്രതീക്ഷിച്ചതല്ല. മുഖ്യമന്ത്രിയും ഞ്ഞെട്ടി. കേരളത്തെ നാണം കെടുത്തിയെന്നൊക്കെ തൊഴിൽ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞെങ്കിലും നാണം കെട്ടത് കേരളമല്ല, പിണറായിയും സി.പി.എമ്മുമാണ്. വിഷയത്തിൽ എം.വി. ഗോവിന്ദനും പിണറായിയും പ്രതികരിച്ചതെയില്ല. നിർമലയുടെ പ്രതികരണത്തിന്റെ വാലിൽ തൂങ്ങാൻ പിണറായി തയ്യാറല്ല.
നിർമലാ സീതാരാമൻ പിണറായിയെ ചെന്നു കണ്ടതിൽ ആഭ്യന്തരമന്ത്രിക്ക് അനിഷ്ടമുണ്ടെന്നാണ് കേൾക്കുന്നത്. പിണറായി സമയം ചോദിച്ചാൽ നൽകാത്തയാളാണ് അമിത് ഷാ. കേരള മുഖ്യമന്ത്രിയുടെ ക്യത്യമായ വിവരങ്ങൾ അമിത് ഷായുടെ കൈയിലുണ്ട്.പക്ഷേ അദ്ദേഹം പ്രതികരിക്കുന്നില്ല. കാരണം സി പി എമ്മും ബി ജെ പിയും ശത്രുക്കളല്ല.പിണറായി കേന്ദ്ര സർക്കാരിനെ സംബന്ധിച്ച്ടത്തോളം ഒരു ചെറുമീൻ മാത്രമാണ്. കേരളത്തിലാണ് കോൺഗ്രസ് ശക്തം. കോൺഗ്രസിനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കണമെങ്കിൽ സി പി എം സഹായം വേണം .അതുകൊണ്ടാണ് കേന്ദ്ര സർക്കാർ സി.പി.എമ്മിനെ വിട്ടുപിടിക്കുന്നത്.
പിണറായിക്കും ഈ കളി നന്നായറിയാം. അതാണ് അദ്ദേഹം നിശബ്ദത പാലിക്കുന്നത്. എത്ര നാണംകെട്ടാലും താൻ ഒന്നുമറിഞ്ഞില്ലെന്ന് ഭാവിക്കുന്നത്. മകളുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ ധനമന്ത്രിയുടെ കൈയിലുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിൽ ഇനി വഴികൾ ഒന്നുമില്ല. നിർമ്മല സീതാരാമൻ പിണങ്ങിയാൽ അത് തനിക്ക് ബുദ്ധിമുട്ടാകുമെന്ന് പിണറായിക്ക് നന്നായറിയാം.
പി.ആർ. ടീമിന്റെ പ്രവർത്തനങ്ങളെ കുറ്റം പറയാൻ മുഖ്യമന്ത്രി തയ്യാറല്ല. മുമ്പ് ഇംഗ്ലീഷ് ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം വിവാദമാക്കിയതും ഇതേ ടീം തന്നെയാണ്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസിക്കാണ് ഇത്തരം അബദ്ധക്കളെല്ലാം സംഭവിക്കുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായതു പോലെയായി കാര്യങ്ങൾ. മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്ക് കേന്ദ്ര ധനമന്ത്രിയെത്തിയാൽ അത് പിണറായിയുടെ ഇമേജ് ഉയർത്തും എന്ന അമിതാവേശമാണ് പിണറായി കമ്പനിക്ക് വിനയായത്. നിർമ്മല സീതാരാമന്റെ മുന്നിലുള്ള പിണറായിയുടെ വഴിയടയ്ക്കാൻ മാത്രമാണ് ഈ പ്രവൃത്തി സഹായിച്ചത്.
https://www.facebook.com/Malayalivartha
























