വീണ്ടും നടുക്കുന്ന വാർത്ത.. പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി..കുട്ടികൾ സഹപാഠികൾക്ക് എഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്..

വീണ്ടും നടുക്കുന്ന വാർത്ത . എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി. കുട്ടികൾ സഹപാഠികൾക്ക് എഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. അമ്മയുടെ ആൺസുഹൃത്ത്, അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അമ്മയുടെ ഒത്താശയോടെ ആയിരുന്നു പീഡനം എന്നാണ് സൂചന. രണ്ട് വർഷത്തോളം കുട്ടികൾ ക്രൂര പീഡനത്തിന് ഇരയായി എന്നാണ് വിവരം.
രണ്ട് വർഷം മുൻപാണ് കുട്ടികളുടെ അച്ഛൻ മരിച്ചത്. പിന്നാലെ ലോറി ഡ്രൈവറായ ധനേഷുമായി അമ്മ അടുപ്പത്തിലായി. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇയാൾ അമ്മയെ കാണാൻ വീട്ടിൽ എത്താറുണ്ടായിരുന്നു.ലോറി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. ഇതിനിടെയായിരുന്നു കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്. 2023 മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ഇയാൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പൊലീസ് പറയുന്നത്.
തീർത്തും നിസ്സഹായരായ കുട്ടികൾ ഒടുവിൽ വിവരം എഴുത്തിലൂടെ സഹപാഠികളെ അറിയിക്കുകയും ഈ കത്ത് സഹപാഠികൾ ടീച്ചറുടെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പീഡന വിവരം മറച്ചുവെച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്.
https://www.facebook.com/Malayalivartha
























