യുവാവിനെ ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി: മൃതദേഹം സംസ്കരിക്കാന്‍ തിടുക്കം കാട്ടിയ കുടുംബത്തെ തടഞ്ഞ് പൊലീസ്

യുവാവിനെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. യുവാവിന്റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കാനുള്ള നീക്കം തടഞ്ഞ് പോലീസ്. മണ്ണഞ്ചേരി സ്വദേശി അര്ജുന്(20) ആണ് മരിച്ചത്. മുത്തച്ഛന്റെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാനോ, ഡോക്ടറെ വിളിച്ച് മരണം സ്ഥിരീകരിക്കാനോ വീട്ടുകാര്‍ ശ്രമിച്ചില്ല.
പെട്ടെന്ന് തന്നെ മൃതദേഹം സംസ്കരിക്കാനായിരുന്നു ശ്രമം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും സംസ്കാരം തടയുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തങ്ങളുടെ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ അര്ജുന് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു താമസിച്ചിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























