നെയ്യാറ്റിൻകരയിൽ വയോധികനെ അയൽവാസി കുത്തിക്കൊന്നു...

വയോധികനെ അയൽവാസി കുത്തിക്കൊന്നു. നെയ്യാറ്റിൻകര മാവിളക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന ശശിയാണ് ( 70 ) മരിച്ചത്. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഇരുവരും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അയൽവാസി സുനിൽ ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























