സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു... വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി...കേരളത്തില്‍ ഇത് വിവാഹ സീസണ് ആയതിനാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് ആശങ്കയിൽ..

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്. 20 ദിവസത്തിനിടെ പവന്റെ വിലയില്‍ 2,960 രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവന്റെ വില.നിരക്കില്‍ തത്ക്കാലം മാറ്റംവരുത്തേണ്ടെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് സ്വര്‍ണം നേട്ടമാക്കിയത്. രാജ്യാന്തര ട്രോയ് ഔണ്‍സിന് 3,052 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.വില കുതിച്ചതോടെ ഒരു പവന് സ്വര്‍ണാഭരണം ലഭിക്കാന്‍ 72,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്.
കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പടെയാണിത്.കേരളത്തില്‍ ഇത് വിവാഹ സീസണ് ആയതിനാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് ആശങ്കയിലാക്കുന്നത് കല്യാണ വീടുകളെയാണ്. മാര്‍ച്ചില്‍ ഇതുവരെ 2,960 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ണ വിലയ്ക്കപ്പുറം ജി.എസ്.ടി , ഹാള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി തുടങ്ങിയ ചെലവുകളും കൂടി കണ്ടെത്തേണ്ടി വരും.
ഇന്നത്തെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി കൂട്ടിയാല്‍ പോലും ഒരു പവന് സ്വര്‍ണാഭരണത്തിന് 72,000 രൂപ വരും. അതായത് ഇന്നത്തെ സ്വര്‍ണ വിലയേക്കാള്‍ 5,471 രൂപ അധികം നല്‍കണം. 25 പവന് വാങ്ങുന്നവരെ സംബന്ധിച്ച് 1,36,775 രൂപയോളം കൂടുതലായി കൈവശം കരുതണം.
https://www.facebook.com/Malayalivartha
























