രാത്രി നടുറോഡിലിരുന്ന് യുവതിയുടെ അസാധാരണ പെരുമാറ്റം: ഇരുപത് മിനിട്ടോളം നീണ്ട ശ്രമത്തിനൊടുവിലാണ് യുവതിയെ റോഡിന് നടുവില്‍ നിന്ന് മാറ്റാനായത്

നടുറോഡില്‍ നിന്നുള്ള ഒരു സ്ത്രീയുടെ അസാധാരണ പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.മുടിയഴിച്ചിട്ട് കറുത്ത ബാഗുമായിട്ടാണ് ഈ സ്ത്രീ എത്തിയത്. വളരെ വിചിത്രമായിട്ടാണ് യുവതി പെരുമാറിയത്. റോഡിന് നടുവിലിരുന്നു. ബാഗ് സമീപത്ത് വച്ചു. ശേഷം കൈകൂപ്പി, തുടര്‍ന്ന് തല കറക്കിക്കൊണ്ടിരുന്നു. കൂടാതെ കൈകൊണ്ട് വേറെന്തൊക്കെയോ കാണിക്കുന്നുണ്ട്. ഇതുകണ്ട് വളരെപ്പെട്ടെന്ന് തന്നെ ആളുകള്‍ തടിച്ചുകൂടി. ഇതിലാരോയാണ് ഫോണില്‍ വീഡിയോയെടുത്തത്.
യുവതിയുടെ സമീപത്തുകൂടി വാഹനങ്ങള്‍ പോകുന്നത് മുപ്പത് സെക്കന്‍ഡുള്ള വീഡിയോയിലുണ്ട്. യുവതി ഇത് തുടര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തി. യുവതിയെ അനുനയിപ്പിച്ച് അവിടെ നിന്ന് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഇരുപത് മിനിട്ടോളം നീണ്ട ശ്രമത്തിനൊടുവിലാണ് യുവതിയെ റോഡിന് നടുവില്‍ നിന്ന് മാറ്റാനായത്.
സ്ത്രീയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. യുവതി ആരാണെന്നോ അവരുടെ കുടുംബം എവിടെയാണോയെന്നൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























