വിദ്യാര്‍ഥികളുടെ ബാഗുകളിലെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധന

കുട്ടികള്‍ സ്കൂളില്‍ വരുന്നത് ഫോണുമായാണെന്ന സംശയത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സ്വീകരിച്ച മാര്‍ഗ്ഗം അഭിനന്ദനാര്‍ഹം. വിദ്യാര്‍ഥികളുടെ ബാഗുകളിലെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മിന്നല്‍ പരിശോധന നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പലിന് ഹൈകോടതിയുടെ അഭിനന്ദനം. കുട്ടികള്‍ സ്കൂളില്‍ വരുന്നത് ഫോണുമായാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളും വിഡിയോയും കണ്ടെത്തി.
സഹാധ്യാപകര്‍ വിഷയം പൊലീസില്‍ അറിയിക്കാന്‍ മടിച്ചെങ്കിലും പ്രിന്‍സിപ്പല്‍ നല്കിയ പരാതിയില്‍ പാലക്കാട് ടൗണ്‍ പൊലീസ് 24കാരനെതിരെ കേസെടുത്തു. കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ച പാലക്കാട് എലപ്പുള്ളി സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാതൃകാപരമായ പ്രവൃത്തിയാണ് ചെയ്തതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണന്‍ അഭിനന്ദിച്ചത്.
യുവാവ് നല്കിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് അഞ്ച് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണെന്നത് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
https://www.facebook.com/Malayalivartha
























