മലപ്പുറം എടപ്പാളില്‍ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആറു പേര്‍ക്കെതിരെ കേസ്

മലപ്പുറം എടപ്പാളില്‍ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആറു പേര്‍ക്കെതിരെ കേസ്. ദീമ ജ്വല്ലറി ഉടമകളായ ഐലക്കാട് സ്വദേശി അബ്ദുറഹ്മാന്, വെങ്ങിനിക്കര സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ആറു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 35 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പ്രാഥമിക നിഗമനം. നാല് എഫ്ഐആറുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം ഉപയോഗിച്ച് ഉടമകള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. നിരവധി പേരാണ് പരാതിയുമായി ചങ്ങരംകുളം പോലീസില്‍ എത്തുന്നത്.
ആളുകളില്‍നിന്ന് സ്വര്‍ണമായും പണമായും നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പാണ് എടപ്പാള്‍ ദീമ ജ്വല്ലറിയില്‍ ഉണ്ടായിരിക്കുന്നത്. പണം നിക്ഷേപിച്ചാല്‍ ലാഭവും സ്വര്‍ണ്ണം നിക്ഷേപിച്ചാല്‍ പിന്‍വലിക്കുന്ന സമയത്ത് ഇന്നത്തെ മൂല്യത്തില്‍ നല്‍കാമെന്നുമായിരുന്നു മോഹന വാഗ്ദാനം. 16 വര്‍ഷമായി ജ്വല്ലറി പ്രവര്‍ത്തിക്കുന്നുണ്ട്.
ആളുകള്‍ പിന്‍വലിക്കാന്‍ എത്തിയതോടെ ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി. ആദ്യ രണ്ടു പരാതികളില്‍ പാര്‍ട്ണര്‍മാരായ ആറ് ഉടമകള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. അബ്ദുറഹ്മാന് അബ്ദുല്ലത്തീഫ് എന്നിവര്‍ അറസ്റ്റിലായി. കുഞ്ഞി മുഹമ്മദ് കസ്റ്റഡിയിലാണ്. രണ്ടുപേര്‍ വിദേശത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha
























