നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കേരള സര്‍ക്കാറിനോടും പ്രതിയായ എം. ശിവശങ്കറിനോടും ചോദിച്ച് സുപ്രീംകോടതി

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കേരള സര്‍ക്കാറിനോടും പ്രതിയായ എം. ശിവശങ്കറിനോടും ചോദിച്ച് സുപ്രീംകോടതി
കേസ് ബംഗളൂരുവിലേക്ക് മാറ്റാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്ക്കരുതായിരുന്നെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്ദാള് എന്നിവരടങ്ങുന്ന ബെഞ്ച് ഇരുവരോടുമായി പറഞ്ഞു.
കേസിലെ എല്ലാ പ്രതികളെയും കക്ഷിയാക്കാനായി നിര്‍ദേശിച്ച് ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
"
https://www.facebook.com/Malayalivartha
























