കൈതപ്രത്ത് 49-കാരനെ വെടിവെച്ചു കൊലപ്പെടുത്തി...

കൈതപ്രത്ത് 49-കാരനെ വെടിവെച്ചു കൊലപ്പെടുത്തി. വൈകുന്നേരം 7:30-നായിരുന്നു സംഭവം. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍വെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കില്‍ കൂടി ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു. രാധാകൃഷ്ണന് എന്നയാളാണ് കൊല്ലപ്പെട്ടത്. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. വ്യക്തിപരമായ കാരണമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു. രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. വൈകുന്നേരം 7: 30 ഓടെയായിരുന്നു സന്തോഷ് രാധാകൃഷ്ണന്റെ പണി നടക്കുന്ന വീട്ടില്‍ എത്തുന്നത്. ഇവിടെ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചനകളുള്ളത്.
കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സ്വദേശം ഇരിക്കൂര്‍ കല്യാട്ട് ആണ്. കഴിഞ്ഞ കുറേ കാലമായി കൈതപ്രത്തായിരുന്നു ഇയാള്‍ താമസിച്ചു വരുന്നത്. ഇവിടെയാണ് പുതിയ വീട് നിര്‍മ്മിക്കുന്നതും.
പ്രതി സന്തോഷ് ഇവിടെ എത്തിയത് മദ്യപിച്ചാണെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha
























