സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ അടച്ചുപൂട്ടി. കെ.എസ്.ആര്.ടി.സി

സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ അടച്ചുപൂട്ടി. കെ.എസ്.ആര്.ടി.സി . ചങ്ങനാശ്ശേരി, കാസര്‍കോട്, നിലമ്പൂര്‍, കൊല്ലം, പെരിന്തല്‍മണ്ണ, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ, മൂന്നാര്‍, കോതമംഗലം, ഗുരുവായൂര്‍, താമരശേരി, പാലാ, തൊടുപുഴ, ആലപ്പുഴ, തലശ്ശേരി, കട്ടപ്പന, പെരുമ്പാവൂര്‍, അങ്കമാലി, തിരുവല്ല, കുമളി, പൊന്നാനി, പയ്യന്നൂര്‍, അടൂര്‍, മലപ്പുറം, പുനലൂര്‍ ഡിപ്പോകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ പൂട്ടി.
ഇതുസംബന്ധിച്ച് കെ.എസ്.ആര്.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ക്യു)വിന്റെ ഉത്തരവ് വ്യാഴാഴ്ച രാത്രിയാണ് ബന്ധപ്പെട്ട യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് എത്തിയത്.
ബുക്കിങ് കുറവായതിനാലാണ് കൗണ്ടറുകള്‍ പൂട്ടുന്നതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ പാസഞ്ചര്‍ ബുക്കിംഗ് ഡാറ്റയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, പ്രതിമാസം 500ല്‍ താഴെ യാത്രക്കാര്‍ ബുക്കിങ് നടത്തുന്ന കൗണ്ടറുകളാണ് അടച്ചുപൂട്ടുന്നതെന്നും ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട ഡിപ്പോകളില്‍, യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എന്ന റിസര്‍വേഷന്‍ വെബ് ലിങ്ക് പ്രദര്‍ശിപ്പിക്കണമെന്നും വിവര ബോര്‍ഡ് സ്ഥാപിക്കണമെന്നും ഉത്തരവിലുണ്ട്. നടപടി പൂര്‍ത്തിയാക്കി 22നകം യൂണിറ്റ് ഓഫിസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha
























