ആശാവര്‍ക്കര്‍മാരുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ആണ് കേരളത്തിലേതെന്ന് ഇ പി ജയരാജന്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഗൂഢ- വര്‍ഗീയ- തീവ്രവാദ ശക്തികളാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്. ആശാവര്‍ക്കര്‍മാരുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ആണ് കേരളത്തിലേതെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്. സമരത്തിന് പിന്നില്‍ ഗൂഢ- വര്‍ഗീയ- തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത്.
നിങ്ങള്‍ക്ക് അത് അന്വേഷിച്ചു നോക്കാം. കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തേണ്ട സാഹചര്യമില്ല. ആശവര്‍ക്കര്‍മാരുടെ താല്പര്യം സംരക്ഷിക്കാന്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആണ് കേരളത്തില്‍. ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് ധാരണ ഉണ്ടാക്കിയ ശേഷം പെട്ടെന്നൊരു ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങുന്ന അവസ്ഥയാണ്.
അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ചില ശക്തികളുടെ ശ്രമമാണെന്നും ഇ പി ജയരാജന് കുറ്റപ്പെടുത്തി. സമരത്തില്‍ പങ്കെടുക്കുന്നവരില്‍ പലരും ആശാവര്‍ക്കര്‍മാര്‍ അല്ല. ചില ബാഹ്യ ശക്തികളുടെ വലതുപക്ഷ സംഘടനകളുടെ വര്‍ഗീയ സംഘടനകളുടെ തീവ്രവാദി ഗ്രൂപ്പുകളുടെ വലയത്തില്‍ അകപ്പെട്ടാണ് സഹോദരിമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തിച്ചത്. സമരത്തിന് വേണ്ടിയിട്ടാണോ ഈ സമരം. കോണ്‍ഗ്രസിന്റെ ദയനീയമായ തകര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സംഘടനകള്‍ സമരത്തില്‍ ഭാഗമാകുന്നില്ല. കേന്ദ്രസര്ക്കാരിനെക്കാള് അധികം സാമ്പത്തിക സഹായം സംസ്ഥാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ തെറ്റായിട്ടുള്ള പ്രചാരണത്തില്‍ കുടുങ്ങരുത്. ഇപ്പോഴത്തെ നിലപാട് തികച്ചും തെറ്റായിട്ടുള്ളതാണ് അവരത് തിരുത്തുമെന്നാണ് പ്രതീക്ഷ.
ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദ ശക്തികള്‍ സമരത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പറയുന്നത്. അട്ടിമറികളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് അവര്‍. കേന്ദ്രമന്ത്രിയും ആയിട്ടുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ മന്ത്രിയോട് തന്നെ ചോദിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം. മന്ത്രി വരുമ്പോള്‍ പ്രോട്ടോക്കോളും നടപടിക്രമങ്ങളും പാലിച്ചേ വരൂ എന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























