വെട്ടി നിരത്തും ; പിണറായി പുറത്താകും.. മധുരയിൽ ചരിത്രം പിറക്കും കളരി ദൈവങ്ങൾ കാക്കുമോ?
സി പി എം പി.ബിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയേക്കും. പി ബിയിൽ സ്ഥിരം ക്ഷണിതാവെങ്കിലും ആക്കണമെന്നാണ് പിണറായിയുടെ ആവശ്യം. എന്നാൽ പിണറായിയെ വെട്ടാൻ തയ്യാറായി നിൽക്കുകയാണ് പി.ബി. അംഗങ്ങൾ. പ്രായപരിധി നിബന്ധന നടപ്പാക്കണമെന്ന ധാരണയോടെയാണ് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോർട്ടിന് സി പി എം കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടും ഒഴിയാൻ തയാറെടുക്കുകയാണ്. കാരാട്ടിനില്ലാത്ത ഇളവ് പിണറായിക്ക് നൽകേണ്ടതില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം..
സി.പി.എം. പൊളിറ്റ്ബ്യൂറോയിലെ അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ല. അതേസമയം, 75 വയസ്സ് കഴിഞ്ഞ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവാക്കിയേക്കും. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും. ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.കാരാട്ടിന് ഒരു സ്ഥാനവും വേണ്ടെന്നാണ് പറയുന്നത്.
പി.ബി. അംഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വ്യക്തമാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാറിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിറ്റ്ബ്യൂറോയിലെ സ്ഥിരംഗമായി തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതായത് പിണറായിക്കിട്ട് പണി കൊടുക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.
സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ പി.ബിയിലെ പ്രത്യേക ക്ഷണിതാവാക്കാന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിനെ മാത്രമാണ് പൊളിറ്റ്ബ്യൂറോയിലെ പ്രത്യേക ക്ഷണിതാവായി സി.പി.എം. ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2008-ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന സി.പി.എമ്മിന്റെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജ്യോതി ബസുവിനെ പിബിയിലെ സ്ഥിരം ക്ഷണിതാവാക്കിയത്. അദ്ദേഹം 2010-ല്‍ മരിക്കുന്നത് വരെ പി.ബിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജ്യോതി ബസുവിനെ പി.ബിയിലെ പ്രത്യേക ക്ഷണിതാവായി നിയമിച്ചത് പോലെ മധുരയില്‍ പിണറായി വിജയനെ പ്രത്യേക ക്ഷണിതാവായി പി.ബിയില്‍ നിലനിറുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
75 വയസ് കഴിഞ്ഞവരെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയിൽ ആവശ്യം ഉയർന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പൊളിറ്റ്ബ്യൂറോയിലെ മുതിർന്ന അംഗങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. മുതിർന്ന നേതാക്കളിൽ ചിലർക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേൽകമ്മിറ്റിക്കളിൽ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്.
കേന്ദ്ര കമ്മിറ്റിയിൽ മൂന്ന് യുവഅംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. എസ്എഫ്ഐയിലൂടെ പാർട്ടിയിൽ എത്തിയ ഈ മൂന്ന് പേരും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. ഇവർക്ക് പുറമെ രണ്ട് മുതിർന്ന അംഗങ്ങളും കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ഈ ആവശ്യമുന്നയിച്ചു. എന്നാൽ, പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് അടുത്ത മാസം ചേരേണ്ട പാർട്ടി കോൺഗ്രസിലാണ്.
ഇളവ് അനുവദിക്കുന്നില്ലെങ്കിൽ പൊളിറ്റ്ബ്യൂറോയിൽനിന്ന് പ്രകാശ് കാരാട്ട്, പിണറായി വിജയൻ, ബ്രിന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി എന്നിവർ ഒഴിയേണ്ടതാണ്.
ഇളവ് അനുവദിക്കുകയാണെങ്കിൽ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് 75 വയസ് കഴിഞ്ഞ ഒരു നേതാവ് എത്താനാണു സാധ്യത.
സി.പി.എമ്മിൽ പാർട്ടി പദവികളിൽ തുടരുന്നതിനുള്ള പ്രായപരിധി കർശനമായി നടപ്പാക്കുമ്പോൾ മുതിർന്ന ഘടകങ്ങളിൽനിന്ന് ഒട്ടേറെ നേതാക്കളൊഴിയും. 17 അംഗ പൊളിറ്റ് ബ്യൂറോയിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം എട്ടുപേർ 75 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരാണ്. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി മരിച്ചതിനുശേഷമുള്ള ഒഴിവ് തുടരുന്നുമുണ്ട്. കേന്ദ്രകമ്മിറ്റിയിലും സംസ്ഥാനസെക്രട്ടേറിയറ്റിലും ഒഴിവുകളുണ്ടാകും.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാലത്തുതന്നെ പിണറായിക്ക് പ്രായപരിധി കഴിഞ്ഞിരുന്നു. പാർട്ടി ഭരണത്തിലുള്ള ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയിൽ നിലനിർത്തിയത്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിനുശേഷമാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. ഈ ഒഴിവിലേക്ക് സംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റ എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തുകയും ചെയ്തു. അതിനാൽ, കേരളത്തിൽനിന്നുള്ള നേതാക്കളുടെ ഒഴിവ് നിലവിൽ പി.ബി.യിലില്ല. പക്ഷേ, മൂന്നിലൊന്ന് ഒഴിവുകൾ പി.ബി.യിലുണ്ടാകുമ്പോൾ കേരളത്തിലെ നേതാക്കൾക്കും സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതയുണ്ട്. ഇ.പി. ജയരാജൻ, എളമരം കരീം എന്നിവർക്കാണ് സാധ്യത പറയുന്നത്. സി.പി.എം. കേന്ദ്ര സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ മലയാളിയാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലാണ് ഇദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പാർട്ടി സെൻട്രൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാളെന്ന നിലയിൽ വിജുവിനും പൊളിറ്റ് ബ്യൂറോയിലേക്ക് സാധ്യതയുണ്ട്.
അടുത്ത മൂന്ന് വർഷക്കാലം സി.പി.എമ്മിന്റെ രാഷ്ട്രീയ നയനിലപാടുകൾ തീരുമാനിക്കുകയാണ് സി.പി.എം. പാർട്ടി കോൺഗ്രസിന്റെ മുഖ്യ ചുമതല. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയമാണ് ഇതിനുള്ള മാർഗരേഖ. ഈ നയനിലപാട് നടപ്പിലാക്കുന്നതിനുള്ള സംഘടനാ നേതൃത്വത്തേയും പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കും. കാലോചിതമായ ചില തിരുത്തലുകളും ഭേദഗതികളുമൊക്കെ ഇതിന് വേണ്ടി വരും എന്നതൊഴിച്ചാൽ പാർട്ടി പരിപാടിയിൽ വലിയ മാറ്റങ്ങളൊന്നും പതിവില്ല. ഈ രാഷ്ട്രീയ കാര്യപരിപാടിയെ അടിസ്ഥാനമാക്കി വരുന്ന മൂന്ന് വർഷക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ട ഹ്രസ്വകാല അടവു നിലപാടുകളാണ് രാഷ്ട്രീയ പ്രമേയത്തിൻ്റെ ഉള്ളടക്കം. 23-ാം പാർട്ടി കോൺഗ്രസ് 2023 ഏപ്രിലിൽ കണ്ണൂരിൽ നടന്നപ്പോൾ അംഗീകരിച്ച രാഷ്ട്രീയ പ്രമേയം അനുസരിച്ച് പ്രവർത്തിച്ചതിൻ്റെ ഗുണ ദോഷങ്ങൾ ചർച്ച ചെയ്ത് അതിൻ്റെ കൂടി വെളിച്ചത്തിലാണ് പാർട്ടി രാഷ്ട്രീയ പ്രമേയത്തിൻ്റെ കരട് പ്രസിദ്ധീകരിക്കുന്നത്. വിവിധ തലങ്ങളിലെ ചർച്ചകൾക്ക് ശേഷം അവതരിപ്പിക്കപ്പെട്ട ഭേദഗതികളും നിർദേശങ്ങളുമൊക്കെ വോട്ടിനിട്ട് പൊതുവായി അംഗീകരിക്കുന്നതാണ് സി.പി.എമ്മിന്റെ രീതി.
സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട 2015-ലെ വിജയവാഡാ കോൺഗ്രസിലും തുടർന്ന് 2018-ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും 2023-ൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലും ഈ ഭിന്നത ഏറിയും കുറഞ്ഞും തുടർന്നു പോന്നതാണ്. ആകസ്മികമായ മരണത്തോടെ യെച്ചൂരി മുന്നോട്ടു വെച്ച രാഷ്ട്രീയ നിലപാട് പാർശ്വവത്ക്കരിക്കപ്പെടുകയോ തമസ്ക്കരിക്കപ്പെടുകയോ ചെയ്യുന്നു എന്ന ഉത്കണ്ഠ പാർട്ടിക്കകത്തും അണികളിലും ഒരുപോലെ വ്യാപിച്ചിട്ടുണ്ട്. യെച്ചൂരിയുടെ മരണത്തോടെ കമ്യൂണിസ്റ്റ് പാർട്ടികളിൽ പതിവില്ലാത്ത കോർഡിനേറ്റർ പദവിയിലേയ്ക്ക് പ്രകാശ് കാരാട്ട് വരുന്നു. എന്തിനാണ് ഈ കോർഡിനേറ്റർ പദവി? ആരെയാണ് അദ്ദേഹം കോർഡിനേറ്റ് ചെയ്ത് കൊണ്ടുപോകേണ്ടത്? ലോകത്തെല്ലായിടത്തും മരണം മൂലമോ മറ്റു കാരണങ്ങളാലോ ഒരു പാർട്ടി സെക്രട്ടറി ചുമതലയിൽ നിന്നൊഴിവായാൽ അപ്പോൾ തന്നെ പുതിയ സെക്രട്ടറിയെ പാർട്ടി കേന്ദ്രകമ്മറ്റി തിരഞ്ഞെടുക്കുകയാണ് ചെയ്യുക. അതെത്ര കുറഞ്ഞ കാലയളവിലേക്കായാലും.
മുഖ്യമന്ത്രി പിണറായി വിജയനെ അരിഞ്ഞുവീഴ്ത്താൻ വേണ്ടിയാണ് പ്രായപരിധി നിർബന്ധമാക്കിയത്. . ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനമെടുത്തത്. പി.ബി. അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നിജപ്പെടുത്തി പിണറായിയെ പി.ബിയിൽ നിന്നും പുറത്താക്കാനാണ് തീരുമാനം. 2025 ൽ നടക്കുന്ന 24 ാം പാർട്ടി കോൺഗ്രസിലായിരിക്കും തീരുമാനമെടുക്കുക.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ച നേതാക്കളുടെ 75 വയസ്സ് പ്രായപരിധി തുടരണമെന്നാണ് സിപി.എം പോളിറ്റ് ബ്യൂറോ തീരുമാനം. ഇത് ഒഴിവാക്കാൻ പിണറായി ശ്രമിച്ചിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാൻ ഡൽഹിയിൽ നടന്ന രണ്ടുദിവസത്തെ പി.ബി യോഗത്തിലാണ് പ്രായപരിധി പുനഃപരിശോധിക്കേതില്ലെന്ന നിര്‍ദേശം ഉയർന്നത്. പിണറായി വിജയന്‍ പി.ബിയില്‍ തുടരുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. പിണറായിയെ പി.ബിയിൽ തുടരാൻ അനുവദിക്കരുതെന്ന താൽപര്യമാണ് പി- ബി. അംഗങ്ങൾക്കുള്ളത്. 75 വയസ് പ്രായപരിധി നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ യോഗത്തിൽ പങ്കെടുത്തവരെല്ലാം പിണറായിയെ ഉറ്റുനോക്കി. ആർക്കെങ്കിലും ഇളവ് നൽകണമോ എന്ന് ചർച്ച വന്നപ്പോൾ ബംഗാൾ സഖാക്കൾ ആവശ്യമില്ലെന്നാണ് പറഞ്ഞത്. പി ബിയിൽ പുതിയ ടീം വരട്ടെ എന്നാണ് എല്ലാവരുടെയും താൽപര്യം.
പിണറായിയെ വെട്ടുക എന്ന ലക്ഷ്യത്തോടെ സീതാറാം യച്ചൂരി രൂപം കൊടുത്ത ഡിസൈനാണ് പിബിയിലെ പ്രായപരിധി എന്നാണ് പിണറായി ഭക്തർ പറയുന്നത്. പിണറായി മാത്രമാണ് യച്ചൂരിയെ എതിർത്ത് സംസാരിക്കാൻ കരുത്തുള്ളതായി പി.ബിയിലുണ്ടായിരുന്നത്. കാരാട്ട് ഉണ്ടെങ്കിലും അദ്ദേഹം സമവായ നിലപാടാണ് സ്വീകരിക്കാറുള്ളത്. സംസ്ഥാനത്ത് നിന്നുള്ള എം എ ബേബിയും യച്ചൂരിയെ പൂർണമായും അനുകൂലിക്കുന്നവരായിരുന്നു.. ബേബിയെ പി ബി. അംഗമാക്കി കേരളത്തിൽ നിന്നും കടത്തിയത് പിണറായിയാണ്.പി.ബി. അംഗമായെങ്കിലും ബേബി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ആഗ്രഹം കേരളത്തിൽ തുടരാനായിരുന്നു.
മരിക്കുമ്പോൾ 70 കഴിയാത്ത യച്ചൂരിക്ക് വർഷങ്ങൾ ബാക്കിയുണ്ടായിരുന്നു. . എല്ലാവരോടും സൗമ്യനായി പെരുമാറുന്ന യച്ചൂരിക്ക് അതിന് ശേഷം പ്രായത്തിൽ ഇളവ് നൽകാനും സാധ്യതയുണ്ടായിരുന്നു. 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന സി പി എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസാണ് ഇരുപത്തിരണ്ടാമത്തെ പി ബിയെ തെരഞടുത്തത്.17 അംഗ പോളിറ്റ് ബ്യൂറോ ആണ് നിലവിലുള്ളത്. പിണറായി ഒഴിച്ച് പി.ബിയിൽ ബാക്കിയുള്ളവരെല്ലാം യച്ചൂരി പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നാൽ പിണറായി യച്ചൂരിക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. .
യച്ചൂരിയെ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ അയക്കാനുള്ള നീക്കം തടഞ്ഞത് പിണറായിയാണ്. യച്ചൂരിയെ രാജ്യസഭയിൽ അയക്കുക എന്നത് സോണിയാ ഗാന്ധിയുടെ താത്പര്യമായിരുന്നു. മോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി സംസാരിക്കാൻ യച്ചുരിക്ക് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സോണിയയുടെ ശ്രമം. എന്നാൽ യച്ചൂരി കോൺഗ്രസിന്റെ ചെലവിൽ രാജ്യസഭയിലേക്ക് പോകേണ്ടെന്ന് പിണറായി തീരുമാനിച്ചു. ഇതിനെ തുടർന്ന് യച്ചൂരി പിൻമാറി. അന്നു മുതൽ പിണറായിയും യച്ചൂരിയും പൂർണമായി തെറ്റി. പാർട്ടി സെക്രട്ടറി പാർലെമെന്റ് അംഗമാകുന്നത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പിണറായി അന്ന് പറഞ്ഞത്. കേരളത്തിൽ നിന്നും വീരേന്ദ്രകുമാറിന്റെ ഒഴിവിൽ യച്ചൂരിയെ രാജ്യസഭയിൽ അയക്കാമായിരുന്നു.എന്നാൽ അത് സംഭവിക്കാതിരിക്കാനാണ് വീരൻ ഇടതു മുന്നണിയിലേക്ക് വന്നപ്പോൾ തന്നെ പിണറായി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്.
പ്രകാശ് കാരാട്ടിന്റെ സ്വന്തം ആൾ എന്നാണ് പിണറായി അറിയപ്പെടുന്നത്. എസ്. രാമചന്ദ്രൻ പിള്ളയും പിണറായിയുടെ അടുപ്പക്കാരനാണ്. പിണറായി ഇവരുടെ ഗ്രൂപ്പിലാണ് ഉള്ളത്.
സീതാറാം യച്ചൂരിയുടെ പിൻഗാമിയായി മലയാളികൾ വരാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കിയിരുന്നു..
സീതാറാം യെച്ചൂരിയുടെ പിൻഗാമി ആരാകും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിയത് . വൃന്ദ കരാട്ട്, മണിക് സർക്കാർ, എംഎ ബേബി എന്നീ പേരുകളാണ് ചർച്ചകളിലുണ്ടായിരുന്നത്.. പുതിയ ജനറൽ സെക്രട്ടറിയെ ഇപ്പോൾ തീരുമാനിക്കണോ അതോ ഒരു കൺവീനറെ നിയോഗിച്ചാൽ മതിയോ എന്നും സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ച വന്നു . പാർട്ടി കോൺഗ്രസ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക ചുമതല നൽകാനായിരുന്നു കൂടുതൽ സാദ്ധ്യത.ജനറൽ സെക്രട്ടറി പദവിയിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ നേതാവാണ് യെച്ചൂരിയെന്നതിനാൽ പാർട്ടിക്കു മുന്നിൽ ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കേണ്ട മുൻ അനുഭവം ഉണ്ടായിട്ടില്ല.
യെച്ചൂരി ആശുപത്രിയിലായിരുന്നപ്പോൾ പതിനേഴംഗ പിബിയിലെ പാർട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററിൽ പ്രവർത്തിച്ചിരുന്ന പിബി അംഗങ്ങൾ ഓരോരുത്തർക്കും ചുമതലകൾ വിഭജിച്ചു നൽകി. ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന സംഘടനാ സംവിധാനമല്ല സിപിഎമ്മിന്റേത്. ജനറൽ സെക്രട്ടറിയടക്കം പത്തംഗങ്ങളാണ് പിബിയിലെ പാർട്ടി സെന്ററിലുള്ളത്. യെച്ചൂരിയുടെ വേർപാടിനെത്തുടർന്ന് അത് ഒമ്പതായി.
മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി, തപൻ സെൻ, ബി.വി.രാഘവുലു, സുഭാഷിണി അലി, നീലോൽപ്പൽ ബസു, എ.വിജയരാഘവൻ,അശോക് ധാവ്‌ളെ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ . പുതിയ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾ സജീവമായിരുന്നു. സ്വീകാര്യതയുള്ള നേതാവെന്ന നിലയിൽ എം.എ.ബേബിയുടെ പേരും ജനറൽ സെക്രട്ടറിയാവാൻ സജീവമായിരുന്നു. കേരള ഘടകത്തിന്റെ പ്രത്യേകിച്ച് പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി.പി.ബിയിൽ താരതമ്യേന ജൂനിയറാണെങ്കിലും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരും , ബി.വി.രാഘവുലു, തപൻസെൻ, മണിക് സർക്കാർ എന്നീ പേരുകളും ചർച്ചയായി . ബേബിയെ വെട്ടാൻ പിണറായി നീക്കം നടത്തി. അത് ജയിച്ചു.
സീതാറാം യച്ചൂരി തനിക്ക് നൽകിയ സമ്മർദ്ദങ്ങൾ ബേബിയിലൂടെ ആവർത്തിക്കുന്നത് പിണറായിക്ക് സഹിക്കാനാവില്ല. ബേബിക്കാണെങ്കിൽ തന്നോട് പണ്ടേ പോരെന്ന് പിണറായിക്കറിയാം . ആകെ പ്രതിസന്ധിയിലായിരിക്കുന്ന കേരള സി. പി എമ്മിൽ ബേബി നട ത്താൻ ഉദ്ദേശിക്കുന്ന ശുദ്ധീകരണം പിണറായി ഒരിക്കലും അംഗീകരിക്കുകയില്ല
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്നും സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചിട്ട് കുറെ നാളായി . കേരളത്തിലെ തിരഞ്ഞടുപ്പ് പരാജയം സി പി എം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യണമെന്നും ഒരു കാരണവശാലും കേരളത്തിന് വിട്ടു കൊടുക്കരുതെന്നും സി പി എം സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം സീതാറാം യച്ചൂരിയെ അറിയിച്ചിരുന്നു . ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം കേന്ദ്ര കമ്മിറ്റി തള്ളി . 2004 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെയാണ് പിണറായിയും കടന്നുപോയത്.. 2004 ൽ ലോകസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കൂട്ടത്തോടെ തോറ്റപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന കേരളത്തിൽ നടന്നില്ല. കോൺഗ്രസിന്റെ വോട്ടുകളാണു ബിജെപിക്കു കൂടുതലായി ലഭിച്ചത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനം 2019 ലേതുപോലെ വോട്ട് ചെയ്തതാണ് എന്നിങ്ങനെ പരാജയത്തിന് പല വ്യാഖ്യാനങ്ങൾ കേരളത്തിലെ നേതാക്കൾ നൽകി .
പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള പിഴവുകളെന്തെങ്കിലും കൂടി പരാജയത്തിന് കാരണമായോയെന്നു വ്യക്തമാക്കപ്പെട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും മറ്റും പങ്കെടുക്കാനിരിക്കെയാണ് യച്ചൂരി വിട്ടുപോയത്..
സംസ്ഥാന സെക്രട്ടേറിയറ്റ് ‘പിണറായി ഫോറം’ ആയി മാറിയെന്നും അതിനാൽ തിരുത്തലിന് പിബി മുൻകയ്യെടുക്കണമെന്നും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി. അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്.
സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ബേബി ഇനി ശക്തനാകാനുള്ള സാധ്യത തള്ളി കളയാനാവില്ല
പിണറായിക്കെതിരെ നീങ്ങാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു..ഇനിയും പിണറായിയെ വെറുതെ വിട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ തിരിച്ചറിഞ്ഞിരുന്നു.. തിരിച്ചറിവ് മുമ്പേ ഉണ്ടായതാണെങ്കിലും കേരള നേതാക്കൾ കേന്ദ്ര നേതൃത്വത്തിനൊപ്പം നിന്നില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന് ഇടപെടാൻ കഴിയാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിൽ നിന്നും പിണറായിക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. അത് യച്ചൂരിയെ ധൈര്യശാലിയാക്കിയെങ്കിലും അദ്ദേഹം യാത്രയായി. അതിനാൽ തൻ്റെ യാത്രകൾ പ്രതിരോധിക്കാൻ ആരുമില്ലെന്ന് പിണറായി കരുതുന്നു.
പിണറായിയുടെ വിശ്വസ്തർ എന്ന നിലയിൽ നിൽക്കുന്നവർ പോലും പിണറായിക്കെതിരെ രഹസ്യ നീക്കങ്ങളിൽ സജീവമാണ്. ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിക്ക് തോൽക്കുമെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം നിശബ്ദനാവുകയാണ് ചെയ്തത്.
കേരളത്തിൽ ഇടത് തകർന്നപ്പോൾ തോറ്റത് സ്ഥാനാർത്ഥികൾ അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് .തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കേരളം പറഞ്ഞത്
പല നേതാക്കളും പിണറായിക്ക് വിശ്രമം അനുവദിക്കണമെന്ന അഭിപ്രായക്കാരാണ്'. കേരളത്തിൽ ഇടതുമുന്നണി തോൽക്കാൻ കാരണം മോദി വിരോധമാണെന്ന പിണറായിയുടെ നിയമസഭാ പ്രസംഗം ജനത്തിനൊപ്പം സി.പി എം നേതാക്കളും പുച്ഛിച്ച് തള്ളി. യച്ചൂരിക്ക് മുന്നിൽ തലകുനിച്ച് പിണറായി ഇരിക്കുന്ന ചിത്രം കാണാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. അത് രചിക്കാൻ പോകുന്നത് പുതിയ കേരളത്തിന്റെ സി.പി.എം. രാഷ്ട്രീയമാണെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് യച്ചൂരി യാത്രയായത്. ഇത്തരത്തിൽ തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിണറായിയെ പി ബിയിൽ നിന്നും വെട്ടാനാണ് തീരുമാനം. അങ്ങനെ വെട്ടിയാൽ നഷ്ടം സംഭവിക്കാൻ പോകുന്നത് മന്ത്രി മുഹമ്മദ് റിയാസിന് മാത്രമാണ്. 2026 ൽ ഭരണവും 2025 ൽ പി.ബി.സ്ഥാനവും പോയാൽ പിണറായി ആരുമല്ലാതായി തീരും.
https://www.facebook.com/Malayalivartha