സേവനങ്ങള്‍ കെ-സ്മാര്‍ട്ടിലേക്ക്... സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ നിര്‍ത്തിവയ്ക്കും

സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ സ്തംഭിക്കും. പഞ്ചായത്തിന്റെ ഡിജിറ്റല്‍ സേവനങ്ങളുടെ പോര്‍ട്ടലായ ഐഎല്‍ജിഎംഎസില്‍ നിന്നും കെ-സ്മാര്‍ട്ടിലേക്ക് സേവനങ്ങള്‍ സമ്പൂര്‍ണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്.
പുതിയ പോര്‍ട്ടലിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കടകളുടെ ലൈസന്‍സുകള്‍ തുടങ്ങിയ അപേക്ഷകള്‍ ഒന്നും സ്വീകരിക്കുകയില്ല. പകരം ഇത്തരം അപേക്ഷകള്‍ ഏപ്രില്‍ 11 മുതല്‍ കെ. സ്മാര്‍ട്ടില്‍ സമര്‍പ്പിക്കാവുന്നതാണ്.
ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനമായതിനാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പരിശീലനം ഞായറാഴ്ച മുതല്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് തുടങ്ങി. പരിശീലനം നടത്തുന്നത് ബ്ലോക്ക് അടിസ്ഥാനത്തിലാണ് .
"
https://www.facebook.com/Malayalivartha