വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയിട്ടുണ്ട്; തുടര്‍സഹായം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നല്‍കുമെന്ന് അമിത് ഷാ

വയനാട് മുണ്ടക്കൈ , ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കിയെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മറുപടി.
2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 530 കോടി രൂപ നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. തുടര്‍സഹായം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നല്‍കും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സര്‍ക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന്കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























