നെട്ടൂരില്‍ യുവാവ് കായലില്‍ വീണു മരിച്ചു....

നെട്ടൂരില്‍ യുവാവ് കായലില്‍ വീണു മരിച്ചു. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവന്റെ മകന് ശരത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെ നെട്ടൂര്‍-കുമ്പളം റയില്‍വെ പാലത്തില്‍ നിന്നും കായലില്‍ വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു.
മൂന്നു സുഹൃത്തുക്കളോടൊപ്പം റെയില്‍വേ മേല്പാലത്തില് ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടത്തില്‍പെട്ടതെന്നും ഉടന്‍ തങ്ങള്‍ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ആദ്യം മരട് പി.എസ്. മിഷന് ആശുപത്രിയിലാണെത്തിച്ചത്. ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha

























