ലഹരിമരുന്ന് കേസില്‍ 'തുമ്പിപ്പെണ്ണ്' എന്ന് വിളിക്കുന്ന സൂസമോള് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

ലഹരിമരുന്ന് കേസില്‍ തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന കോട്ടയം സ്വദേശി സൂസമോള് സണ്ണി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ആലുവ സ്വദേശി അമീര്‍ ഹുസൈലാണ് ശിക്ഷിക്കപ്പെട്ട രണ്ടാമത്തെയാള്‍. എറണാകുളം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന 329 ഗ്രാം എം.ഡി.എം.എ സഹിതം സൂസിമോള് ഉള്‍പ്പെടെയുള്ളവരെ എക്സൈസ് പിടികൂടിയത്. ഹിമാചല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയിരുന്നത്. ലഹരി ഓര്‍ഡര്‍ ചെയ്താല്‍ ഇത് മാലിന്യമെന്ന തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കുകയാണ് സംഘം ചെയ്തിരുന്നത്.
ഹിമാചലിലെ സംഘം വാട്സാപ്പില്‍ നല്കുന്ന അടയാളം പിന്തുടര്ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്ത് നിന്ന് ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന ലഹരിമരുന്ന് സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാര്‍ക്കാണ് കൈമാറിയിരുന്നത്. സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇവര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha

























