പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി ഏപ്രില്‍ ഒന്നിന് ശബരിമല നട തുറക്കും....

പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകള്‍ക്കുമായി ഏപ്രില്‍ ഒന്നിന് ശബരിമല നട തുറക്കും. 18ന് നട അടയ്ക്കുന്നതാണ്.
തുടര്‍ച്ചയായി 18 ദിവസമാണ് നട തുറന്നിരിക്കുക. രണ്ടിന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരര്, മകന് കണ്ഠര് ബ്രഹ്മദത്തന്, മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഉത്സവത്തിന് കൊടിയേറ്റും.
കലശാഭിഷേകം, ഉച്ചപൂജ, മുളയിടീല്‍, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും. എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. 10ന് പതിവ് പൂജകള്‍ക്കും വിശേഷാല്‍ പൂജകള്‍ക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്.
രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കുകയും ചെയ്യും. 11നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷ പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11ന് പമ്പയില്‍ നടക്കുന്ന ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവന് എഴുന്നള്ളും.
വൈകുന്നേരം ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. മേടവിഷു ഉത്സവം 10ന് ആരംഭിക്കും. 14നാണ് വിഷു. 18ന് രാത്രി 10ന് നടയടയ്ക്കുന്നതാണ്.
https://www.facebook.com/Malayalivartha

























