കലാഭവന്‍ മണിയുടെ സഹോദരി അന്തരിച്ചു.... സംസ്കാരം ഇന്ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍

കലാഭവന്‍ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം വ്യാഴം പകല്‍ മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.
ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി. മക്കള്‍: ബിജു, ബേബി, ഗീത, ഹരിഹരന്. മരുമക്കള്‍: ദീപ, സുബ്രന്, ബാബു, സ്മിത. സഹോദരങ്ങള്‍: തങ്കമണി, ലീല, ശാന്ത, ശാരദ, ആര് എല്‍ വി രാമകൃഷ്ണന്, പരേതരായ കലാഭവന്‍ മണി, വേലായുധന്.
അതേസമയം കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞു. കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെയും നിഷ്കളങ്കമായ പാട്ടിന്റെയും പേരായിരുന്നു കലാഭവന്‍ മണി. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. അനുകരണകലയില്‍ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി ഈ കലയില്‍ തുടരുകയായിരുന്നു.
പിന്നീട് സ്കൂള്‍ പഠനം തീരാറായപ്പോള്‍ പകല്‍ സമയങ്ങളില്‍ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റുമായി. സാധാരണാക്കാരില് സാധാരണക്കാരനായ കലാകാരനായിരുന്നു മണി എന്ന് സാംസ്കാരികലോകമാകെ ഒരു മടിയുമില്ലാതെ പറയും. സിനിമയിലൂടെയുള്ള വളര്‍ച്ചയിലും അടുത്തെത്തുന്ന എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയ കലാകാരനായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha

























